TOPICS COVERED

പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള സ്നേഹ സ്മരണയില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് നബി ദിനം കൊണ്ടാടുന്നു. മദ്രസകളിലും പള്ളികളിലും പ്രവാചക പ്രകീര്‍ത്തന സദസുകളും ഘോഷയാത്രകളും സംഘടിപ്പിച്ചാണ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നത്.

അറബിക് കലണ്ടറിലെ റബീഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണ് മുഹമ്മദ് നബിയുടെ ജനനം. ലോകത്തിനാകെ അനുഗ്രഹമായാണ് പ്രവാചകന്‍ ജനിച്ചതെന്നാണ് ഇസ്ലാമിക വിശ്വാസം. ഇക്കാരണം കൊണ്ടുകൂടിയാണ് നബിദിനം മുടങ്ങാതെ ആചരിച്ചുപോരുന്നത്. റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായത് മുതല്‍ വിശ്വാസികള്‍ക്കെല്ലാം സന്തോഷദിനങ്ങളാണ്. വീടുകളും, ആരാധനാലയങ്ങളും മൗലിദുകള്‍ കൊണ്ട് സജീവം. നബിദിനത്തെ വരവേല്‍ക്കാന്‍ മദ്രസകളില്‍ ദഫ് മുട്ടും പരിശീലനവും നേരത്തെ തുടങ്ങിയിരുന്നു

ഇന്ന് മദ്രസകള്‍ കേന്ദ്രീകരിച്ച് നബിദിന റാലികളും മധുരവിതരണവും അന്നദാനവും നടക്കും. ഒപ്പം കുട്ടികളുടെ കലാപരിപാടികളും. മുഹമ്മദ് നബിയുടെ 1499 ആം ജന്മദിനമാണിത്. കുട്ടിക്കാലം മുതല്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥനായി ജീവിച്ച നബിയ്ക്ക് 40–ാം വയസിലാണ് പ്രവാചകത്വം ലഭിക്കുന്നതെന്നാണ് ഇസ്ലാമിക ചരിത്രം. 

ENGLISH SUMMARY:

Muslims celebrate Prophet's Day today