പണം കൈമാറാന്‍ പല മാര്‍ഗങ്ങള്‍ വന്നെങ്കിലും ചില്ലറ ഇപ്പോഴും ഒരു പ്രശ്നം തന്നെയാണ്. പക്ഷെ കോഴിക്കോട്ടുകാര്‍ക്ക് ഇനി പേടിക്കാനില്ല. എന്താണന്നല്ലേ.
കോഴിക്കോടുള്ള പുതിയറ ഫെഡറല്‍ ബാങ്കിലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്യൂആര്‍ ബേസ്ഡ് കോയിന്‍ വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇനി എങ്ങനെയാണ് ചില്ലറയെടുക്കുന്നതെന്നല്ലേ? ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ നിന്നു നേരില്‍ നാണയം സ്വീകരിക്കാം. ഒന്ന് രണ്ട്, അഞ്ച് എന്നീ കോയിനുകളാണ് എടുക്കാനാവുക. റിസര്‍വ് ബാങ്ക് നിര്‍ദേശത്തില്‍ ക്യുസിവിഎമ്മിനു അനുമതി ലഭിച്ച അഞ്ചു ബാങ്കുകളില്‍ ഒന്നാണ് ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ബാങ്ക് ചീഫ് ടെക്നോളജി ഓഫിസര്‍ ജോണ്‍സണ്‍ കെ. ജോസ് ക്യുസിവിഎമ്മിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.