Image Credit ; Facebook

Image Credit ; Facebook

തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന എആര്‍എം ടെലഗ്രാമില്‍ വന്ന വിവരം പങ്കിട്ട സംവിധായകന്‍ ജിതില്‍ ലാലിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. 'ഒരു സുഹ‍‍ൃത്താണ് ഈ വിഡിയോ അയച്ചത്. ഹൃദയ ഭേദകമാണ് ' എന്ന് കുറിച്ചുകൊണ്ടായിരുന്നു ട്രയിനിലിരുന്ന് ഒരാള്‍ മൊബൈലില്‍ സിനിമ കാണുന്ന വിഡിയോ അദ്ദേഹം പങ്കിട്ടത്. 

8 വർഷത്തെ പ്രയത്നം 150₹ ടിക്കറ്റിന് വേണ്ടി ചേട്ടൻ 8 മിനിറ്റ് കൊണ്ട് തകർത്തല്ലോ, ഇത് കാണുമ്പോ ഹൃദയം പൊടിയുക ആണ് ചേട്ടാ.... വേണ്ടായിരുന്നു.. – ഇങ്ങനെയായിരുന്നു സംവിധായകന് പിന്തുണയുമായി ശ്രീരാഗ് കമന്‍റ് ചെയ്തത്. 

ഇന്ന് കൂടെ വർക്ക് ചെയ്യുന്ന ഒരു പഞ്ചാബി ഇതേ പോലെ ഇരുന്നു കാണുന്നു, ഹിന്ദി ഓഡിയോ ആണിട്ടിരുന്നത്. ഇത് നിയന്ത്രിക്കാൻ പറ്റാത്ത ഒരു പരിപാടിയാണെന്ന് തോന്നുന്നു. – ഫൈസി റഹിമിന്‍റെ മകന്‍റ്. 

ഹാര്‍ഡ് വർക്കിന്‌ ഒരു വിലയും കൽപിക്കാത്ത ചില മനുഷ്യർ, ഇതിപ്പം നഷ്ടം അവർക്ക് തന്നെ.. തിയറ്റര്‍ എക്സ്പീരിയന്‍സ് കിടു, എന്തൊക്ക വന്നാലും തിയേറ്റർ എക്സ്പീരിയൻസ് വേണ്ട പടങ്ങൾ തീയേറ്ററിൽ തന്നെ കാണും, തിയേറ്ററിൽ പോയി കാണേണ്ട പടങ്ങൾ ജനം തിയേറ്ററിൽ പോയി തന്നെ കാണും തുടങ്ങി നിരവധി പേരാണ് കമന്‍റുകളുമായി സംവിധായകനെ ആശ്വസിപ്പിച്ച് സോഷ്യല്‍ മീഡിയയിലെത്തിയത്. 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്ന് നിർമിച്ച ചിത്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ഏറെ കാലങ്ങൾക് ശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന വലിയ പ്രത്യേകതയും എആർഎമ്മിനുണ്ട്. 

തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ  ചായാഗ്രഹണവും  ഷമീർ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രമാണ് എആര്‍എം. 

ENGLISH SUMMARY:

ARM in telegram; Social media in support of Jithin Lal