ട്യൂഷന്‍ കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്ത മദ്യപനെ പോസ്റ്റില്‍ കെട്ടിയിട്ട് നാട്ടുകാര്‍. കാറിലായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് വിവരം. തൊട്ടുപിന്നാലെ ട്യൂഷന്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിട്യൂട്ടിലെ അധ്യാപകനും വിദ്യാര്‍ഥികളും ചേര്‍ന്ന് മദ്യപനെ പിടികൂടി. നാട്ടുകാരും കൂടി ഇയാളെ റോഡരികിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ടു.
കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവാവിന്‍റെ മുണ്ടൂരിയാണ് പോസ്റ്റില്‍ കെട്ടിയിട്ടത്. പൊലീസെത്തി കൂടെ വരാന്‍ ആവശ്യപ്പെടുമ്പോള്‍ മുണ്ടുടുക്കാന്‍ പോലും ഇയാള്‍ തയ്യാറാവുന്നില്ല. അവസാനം പൊലീസുദ്യോഗസ്ഥരാണ് ഇയാളെ മുണ്ടുടുപ്പിച്ച് കൊണ്ടുപോകുന്നത്.
അതിനിടെ ‘എനിക്ക് എന്‍റെ അമ്മയെ വേണം’ എന്ന് യുവാവ് പറയുന്നുണ്ട്. വണ്ടിയില്‍ കയറാതെ, മദ്യലഹരിയില്‍ പുലമ്പിക്കൊണ്ടിരുന്നയാളെ ഒടുക്കം പൊലീസ് ഉദ്യോഗസ്ഥര്‍ എടുത്താണ് വണ്ടിക്കുള്ളിലാക്കുന്നത്. നഗരസഭ ചെയര്‍മാനടക്കമുള്ളവര്‍ നാട്ടുകാര്‍ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വ്യക്തി പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമത്തില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്.