train

TOPICS COVERED

കോഴിക്കോട് നരിക്കുനിയിലെ പാലങ്ങാട് മാത്രം സ്റ്റോപ്പുള്ള ഒരു ട്രെയിനുണ്ട്. 37 വര്‍ഷമായി റെയില്‍വേയില്‍ ജോലി ചെയ്യുന്ന മുഹമ്മദാണ് ഇതിന് പച്ചക്കൊടി കാണിക്കുന്നത്. പാലങ്ങാട് എക്സ്പ്രസിന്‍റെ മുന്നില്‍ നിന്ന് ധൈര്യത്തോടെ ആര്‍ക്കും ഫോട്ടോയ്ക്ക് പോസ് ചെയ്യാം. ഒരു കുഴപ്പവുമില്ല.

എസി കോച്ചും സ്ലീപ്പറും എമര്‍ജന്‍സി വിന്‍ഡോയുമെല്ലാമുണ്ട്.ജോലിക്കുപോയാലും തിരികെ വീട്ടിലെത്തുമ്പോഴും ട്രെയിന്‍കണ്ടിരിക്കാം മുഹമ്മദിന്. പുതിയ വീട് പണിഞ്ഞപ്പോള്‍ മതിലും അല്പം വെറൈറ്റിയാക്കിയതാണ്. 

ഒരു കിണര്‍ ഉരുളി മോഡല്‍ ചെയ്യാനായിട്ടാണ് ഷാജി ആരാമ്പ്രയെ വിളിക്കുന്നത് അതുചെയ്യുമ്പോള്‍ ഉണ്ടായ ആശയമാണ് ഒരു ട്രെയിന്‍ മോഡല്‍ ചെയ്താല്‍ കൊള്ളാമെന്നത്.100 ശതമാനം സപ്പോര്‍ട്ട് ചെയ്തു. 

 

തീവണ്ടിയുടെ ചിത്രങ്ങള്‍ നേരിട്ട് ഫോണില്‍ പകര്‍ത്തി താരതമ്യം ചെയ്താണ് മതില്‍ നിര്‍മിച്ചത്. ഇപ്പോള്‍ വീട്ടുപേര് പോലും പറയാറില്ലന്നും മതിലാണ് അടയാളമെന്നും ബഷീര്‍ പറയുന്നു. 

ENGLISH SUMMARY:

Wall Built In The Shape Of Train At Kozhikode