photo-grapher-attack

TOPICS COVERED

മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയ ഇവരെ വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ് പരാതി. എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം എന്നാണ് സൂചന. യുവാക്കൾ സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം. മർദ്ദനമേറ്റ ഫോട്ടോഗ്രാഫർമാരുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു. 

 

വിവാഹ ഫോട്ടോകൾ പകർത്തിയശേഷം മടങ്ങുകയായിരുന്ന ഇവരെ പിന്തുടർന്നെത്തിയ വധുവിന്റെ ബന്ധുവും സുഹൃത്തും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ജെറിന്‍റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു. മൂക്കിന്‍റെ പാലമുൾപ്പെടെ തകർന്ന യുവാക്കൾ ചികിത്സയിലാണ്. അതേസമയം ഇവർ വധുവിന്റെ ബന്ധുക്കളായ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നാണ് മറുഭാഗത്തിന്‍റെ വാദം.