ഒരു സൈക്കോ ത്രില്ലര്‍ സിനിമ പോലെയാണ് കൊല്ലം കൊട്ടാരക്കരയില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ആസ്വദിച്ച ഭര്‍ത്താവ് സുരേന്ദ്രന്‍പിള്ളയുടെ കഥ. ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ആ മരണം കണ്ട് ആസ്വദിച്ച ഒരു സൈക്കോ പാത്ത്. പി.സരസ്വതിയമ്മ എന്ന 62കാരിയാണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്ത് ഞെരിച്ച് ഭാര്യയെ കൊന്നിട്ടും മരണം ഉറപ്പാക്കാനായി വെട്ടുകത്തി കൊണ്ടു കഴുത്തിൽ പിന്നെയും വെട്ടിപ്പരുക്കേൽപ്പിച്ചു സുരേന്ദ്രൻപിള്ള. സംഭവസമയത്തു വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിദേശത്തുള്ള ഇളയ മകന്റെ ഭാര്യയും ഒന്നേകാൽ വയസുള്ള മകനുമാണു ദമ്പതികൾക്കൊപ്പം താമസിച്ചിരുന്നത്. ഇവര്‍ തൊട്ടടുത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ തക്കത്തിനാണ് സുരേന്ദ്രൻപിള്ള ക്രൂരകൃത്യം നടപ്പാക്കിയത്. മരണം ഉറപ്പിക്കാനായി കഴുത്ത് അറക്കുകയായിരുന്നു ഇയാള്‍.
ഭാര്യയെ സുരേന്ദ്രൻപിള്ളയ്ക്ക് സംശയമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സരസ്വതിയമ്മയെ വെട്ടിക്കൊലപ്പെടുത്തുമെന്നു സുരേന്ദ്രൻപിള്ള മുന്‍പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മദ്യലഹരിയിൽ സരസ്വതിയമ്മയെ സുരേന്ദ്രൻപിള്ള ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.