alex-shabarimala

TOPICS COVERED

അയ്യപ്പ ഭക്തരെ ഡോളിയിലേറ്റി സന്നിധാനത്ത് എത്തിക്കുന്ന അലക്സിന് സ്വന്തം വീട് ഒരുങ്ങി. അപകടത്തില്‍ വലതുകൈപ്പത്തി  അറ്റ് പോയിട്ടും ഉപ‍‍ജീവനത്തിനായി ഡോളി ചുമക്കുന്ന അലക്സിനെക്കുറിച്ച് കഴിഞ്ഞ മകരവിളക്ക് കാലത്ത് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. അലക്സിന്റെ ജീവിതം ശ്രദ്ധയില്‍പ്പെട്ട നല്ല മനസുകളാണ് വീട് നിര്‍മിച്ചു നല്‍കിയത് 

 

ഒറ്റക്കൈയിൽ ജീവിതം പടുത്തുയർത്താൻ കഠിനാധ്വനം ചെയ്യുന്ന അലക്സിനെ കഴിഞ്ഞ മകരവിളക്ക് കാലത്താണ് മനോരമ ന്യൂസ് സംഘം കണ്ടുമുട്ടിയത്. കനൽ വഴികൾ പലതു താണ്ടിയെങ്കിലും അമ്മയും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം അലക്സിന് അന്നും അന്യമായിരുന്നു. സന്നിധാനത്തുനിന്ന് അലക്സ് അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നൊരു സ്നേഹ സമ്മാനമായി കൈകളിൽ എത്തിയിരിക്കുകയാണ്.

പത്തനംതിട്ട സ്വദേശിയായ ഡോക്ടർ എം എസ് സുനിലും സംവിധായകൻ ജൂഡ് ആന്തണി ജോസഫുമടക്കം ഒരുകൂട്ടം മനുഷ്യരുടെ കരുതലാണ് അലക്സിനായി സ്വപ്നക്കൂട് ഒരുക്കിയത്

അയ്യനെ കാണാൻ എത്തുന്നവർക്ക് വേണ്ടി കൈ മെയ് മറന്ന് അലക്സ് ഇനിയും സന്നിധാനത്ത് ഉണ്ടാവും. തിരികെ മലയിറങ്ങുമ്പോൾ അഭയമായി സ്വന്തമായി ഒരു വീടും കൂട്ടിന് അയ്യപ്പനുമുണ്ടെന്ന ആശ്വാസത്തോടെ.

ENGLISH SUMMARY:

Alex, who carries Ayyappa devotees in a dolly to the temple, has a home now. Despite losing his right hand in an accident, he continues to support himself by operating the dolly. His inspiring story was featured in a Manorama News report during the last Makaravilakku festival.