TOPICS COVERED

ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.  ശ്രുതിയ സന്ദര്‍ശിച്ച വി‍ഡിയോ പങ്കുവച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. എന്ത് സഹായത്തിനും വിളിക്കാമെന്നും കൂടെയുണ്ടാവുമെന്നും സന്തോഷ് പണ്ഡിറ്റ് ശ്രുതിയോട് പറഞ്ഞു. അതേ സമയം ഇനിയെന്റെ അച്ഛനും അമ്മയുമെല്ലാം സിദ്ദിക്കിക്കയാണെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കൊരു കുറവും വരുത്തിയില്ലെന്നും സഹോദരനെ പോലെയാണ് ടി സിദ്ധിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം മല്ലു രവിയാണ്  ശ്രുതിയുടെ ചികിത്സാ ചെലവ് വഹിച്ചത്.