നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനും വേഷത്തില്‍ മാത്രമാണ് പുരോഗമനമെന്നും പ്രവര്‍ത്തിയില്‍ അതില്ലെന്നും ഡോ.ശാരദാദേവി. തനിക്കുണ്ടെന്ന് കരുതുന്ന കഴിവില്‍ അഭിരമിക്കുന്ന കൃഷ്ണകുമാറിന്‍റെ മകള്‍ ദിയകൃഷ്ണ കഴിവുകുറഞ്ഞവരോട് വിവേചനം കാണിക്കുന്നു. വീല്‍ചെയറില്‍ ജീവിക്കേണ്ടിവരുന്നവര്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ അവകാശമില്ലെന്ന രീതിയിലുളള ദിയയുടെ പ്രതികരണത്തില്‍ അത്ഭുതപ്പടാന്‍ ഒന്നുമില്ലെന്നും ശാരദാദേവി ഫെയ്സ് ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പരതുന്നതിനിടെ അപ്രതീക്ഷിതമായാണ് സിന്ധു കൃഷ്ണയുടെ ഒരു വീഡിയോ ശ്രദ്ധിച്ചത്.
ആ വിഡിയോയിൽ മകൾ ദിയയുമായുള്ള ഒരു സംഭാഷണമുണ്ട്. ദിയ ധരിച്ചിരിക്കുന്ന കമ്മൽ തന്റെ ആണെന്നും ഇത് തന്റെ കാലശേഷം ദിയക്ക് ഉള്ളതാണെന്നും സിന്ധു കൃഷ്ണ പറയുന്നു. അതിനു ദിയയുടെ മറുപടി ഇതാണ്: "അപ്പോഴേക്കും ഞാൻ വീൽചെയറിൽ ആയിട്ടുണ്ടാവും. വീൽചെയറിൽ ഇരിക്കുമ്പോൾ ഞാൻ ആരെ കാണിക്കാനാണ്?" പണ്ട് വീട്ടുമുറ്റത്തു കുഴികുത്തി പണിക്കാർക്ക് കഞ്ഞി കൊടുത്ത കഥ പറഞ്ഞു പുളകം കൊണ്ട ഒരാളുടെ മകൾ കൂടി ആയത് കൊണ്ട് ദിയ ഇങ്ങനെ പറഞ്ഞതിൽ എനിക്ക് അദ്‌ഭുതം ഒന്നും തോന്നുന്നില്ല. - ഡോ. ശാരദ ദേവി കുറിച്ചു.
വീൽചെയർ യൂസർമാർക്ക് അണിഞ്ഞൊരുങ്ങാൻ പാടില്ലെന്നും, അവര്‍ അങ്ങിനെ ചെയ്യുന്നത് ആരെ കാണിക്കാനാണെന്നുമെല്ലാം തോന്നുന്നത് പ്രാചീന യുഗത്തിൽ നിന്നും ഈ നൂറ്റാണ്ടിലേക്ക് എത്താതത് കൊണ്ടാണ്. വീൽചെയർ മോഡലുകൾ വരെ ഫാഷൻ ഷോകളിൽ മിന്നുന്ന പ്രകടനം അവതരിപ്പിക്കുന്ന ലോകമാണിത്. വാർധക്യത്തില്‍ വീൽചെയർ ഉപയോഗിക്കുന്നവർ ഒന്നൊരുങ്ങിയാല്‍ എന്താണ് ? ആരെയെങ്കിലും കാണിക്കുന്നതിന് അപ്പുറം ഒരുങ്ങുന്നതും മേക്കപ്പ് ചെയ്യുന്നതും ഒരാളുടെ ആത്മവിശ്വാസവും വ്യക്തിതവുമെല്ലാമായി ബന്ധപ്പെട്ടതാണ്. - ഡോ. ശാരദ ദേവി വിശദീകരിച്ചു.
ഡോ. ശാരദ ദേവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിന്ധു കൃഷ്ണയുടെ ഒരു യൂട്യൂബ് വീഡിയോ അപ്രതീക്ഷിതമായി സ്ക്രോൾ ചെയ്യുന്നതിനിടയിൽ കാണാൻ ഇടയായി. ആ വിഡിയോയിൽ ഒരു ഭാഗത്തു അവരുടെ മകൾ ദിയയുമായി സംഭാഷണം ഉണ്ട്. ദിയ ധരിച്ചിരിക്കുന്ന കമ്മൽ തന്റെ ആണെന്നും ഇത് തന്റെ കാലശേഷം ദിയക്ക് ഉള്ളതാണെന്നും സിന്ധു കൃഷ്ണ പറയുന്നുണ്ട്. അതിനു ദിയയുടെ മറുപടി ഇതാണ്: "അപ്പോഴേക്കും ഞാൻ വീൽചെയറിൽ ആയിട്ടുണ്ടാവും. വീൽചെയറിൽ ഇരിക്കുമ്പോൾ ഞാൻ ആരെ കാണിക്കാനാണ്?" പണ്ട് വീട്ടുമുറ്റത്തു കുഴികുത്തി പണിക്കാർക്ക് കഞ്ഞി കൊടുത്ത കഥ പറഞ്ഞു പുളകം കൊണ്ട ഒരാളുടെ മകൾ കൂടി ആയത് കൊണ്ടു എനിക്ക് അദ്‌ഭുതം ഒന്നും തോന്നുന്നില്ല. വേഷത്തിൽ മാത്രം മോഡേൺ ആയ ആ കുടുംബത്തിൽ നിന്നു ഇത്തരം ഇൻസെൻസിറ്റീവ് ആയ ഏബ്ലിയിസ്റ്റ് കമന്റുകൾ വന്നില്ലെങ്കിൽ മാത്രമേ അദ്‌ഭുതപ്പെടാനുള്ളു. അവർ ഇതൊന്നും അറിഞ്ഞു കൊണ്ടു പറഞ്ഞതാവില്ലെന്ന് ഇപ്പോൾ അവരുടെ ആരാധകർ പറഞ്ഞേക്കാം. നമ്മുടെ subconscious മനസിലുള്ള ചിന്തകൾ ആണ് ഇങ്ങനെ അറിയാതെ പുറത്ത് വരുന്നത്. എത്ര ലാഘവത്തിൽ ആണ് ദിയ അത് പറയുന്നത്. വീൽചെയർ യൂസർമാർക്ക് അണിഞ്ഞൊരുങ്ങാൻ പാടില്ലെന്നും, അഥവാ അങ്ങനെ ചെയ്തത് കൊണ്ട് ആരെ കാണിക്കാൻ ആണെന്നും ഒക്കെ തോന്നുന്നത് പ്രാചീന യുഗത്തിൽ നിന്നും ഈ നൂറ്റാണ്ടിലേക്ക് എത്താതത് കൊണ്ടാണ്. വീൽചെയർ മോഡലുകൾ വരെ ഫാഷൻ ഷോകളിൽ മിന്നുന്ന പ്രകടനം അവതരിപ്പിക്കുന്ന ലോകമാണിത്. വാർദ്ധക്യം കാരണം വീൽചെയർ ഉപയോഗിക്കുന്നവർക്ക് എന്താണ് ഒരുങ്ങിയാൽ? ആരെയെങ്കിലും കാണിക്കുന്നതിന് അപ്പുറം ഒരുങ്ങുന്നതും മേക്കപ്പ് ചെയ്യുന്നതും ഒരാളുടെ confidence, ഐഡന്റിറ്റി ഇവയൊക്കെയുമായി ബന്ധപ്പെട്ടതാണ്. നോൺ-ഡിസേബിൾഡ് വ്യക്തികളുടെ കുത്തക അല്ല അത്. വിദേശ രാജ്യങ്ങളിൽ ഒക്കെ പോകുന്നവരല്ലേ. എന്നിട്ടും ലോകം അപ്ഡേറ്റഡ് ആയത് അറിഞ്ഞില്ല എന്നത് കഷ്ടം തന്നെ. ഉള്ളിൽ പലർക്കും ഇതേ ചിന്ത ഉണ്ടാവും. ഇത്ര ധൈര്യത്തിൽ ഇങ്ങനെ വിളിച്ചു പറയുന്നില്ല എന്നേയുള്ളു. ഏബ്ലിയിസ്റ്റ് പ്രിവിലേജിൽ മതിമറന്നു ജീവിക്കുന്ന അവരുടെ ഒരു പ്രതിനിധി ആണ് ഈ ദിയ കൃഷ്ണ. - ഡോ. ശാരദാ ദേവി വി'സിന്ധു കൃഷ്ണയുടെ ഒരു യൂട്യൂബ് വീഡിയോ അപ്രതീക്ഷിതമായി സ്ക്രോൾ ചെയ്യുന്നതിനിടയിൽ കാണാൻ ഇടയായി. ആ വിഡിയോയിൽ ഒരു ഭാഗത്തു അവരുടെ മകൾ ദിയയുമായി സംഭാഷണം ഉണ്ട്. ദിയ ധരിച്ചിരിക്കുന്ന കമ്മൽ തന്റെ ആണെന്നും ഇത് തന്റെ കാലശേഷം ദിയക്ക് ഉള്ളതാണെന്നും സിന്ധു കൃഷ്ണ പറയുന്നുണ്ട്. അതിനു ദിയയുടെ മറുപടി ഇതാണ്: "അപ്പോഴേക്കും ഞാൻ വീൽചെയറിൽ ആയിട്ടുണ്ടാവും. വീൽചെയറിൽ ഇരിക്കുമ്പോൾ ഞാൻ ആരെ കാണിക്കാനാണ്?" പണ്ട് വീട്ടുമുറ്റത്തു കുഴികുത്തി പണിക്കാർക്ക് കഞ്ഞി കൊടുത്ത കഥ പറഞ്ഞു പുളകം കൊണ്ട ഒരാളുടെ മകൾ കൂടി ആയത് കൊണ്ട് ദിയ ഇങ്ങനെ പറഞ്ഞതിൽ എനിക്ക് അദ്‌ഭുതം ഒന്നും തോന്നുന്നില്ല'. - ഡോ. ശാരദ ദേവി കുറിച്ചു.
'വീൽചെയർ യൂസർമാർക്ക് അണിഞ്ഞൊരുങ്ങാൻ പാടില്ലെന്നും, അഥവാ അങ്ങനെ ചെയ്തത് കൊണ്ട് ആരെ കാണിക്കാൻ ആണെന്നും ഒക്കെ തോന്നുന്നത് പ്രാചീന യുഗത്തിൽ നിന്നും ഈ നൂറ്റാണ്ടിലേക്ക് എത്താതത് കൊണ്ടാണ്. വീൽചെയർ മോഡലുകൾ വരെ ഫാഷൻ ഷോകളിൽ മിന്നുന്ന പ്രകടനം അവതരിപ്പിക്കുന്ന ലോകമാണിത്. വാർദ്ധക്യം കാരണം വീൽചെയർ ഉപയോഗിക്കുന്നവർക്ക് എന്താണ് ഒരുങ്ങിയാൽ? ആരെയെങ്കിലും കാണിക്കുന്നതിന് അപ്പുറം ഒരുങ്ങുന്നതും മേക്കപ്പ് ചെയ്യുന്നതും ഒരാളുടെ confidence, ഐഡന്റിറ്റി ഇവയൊക്കെയുമായി ബന്ധപ്പെട്ടതാണ്'. - ഡോ. ശാരദ ദേവി വിശദീകരിച്ചു.