ഇനി ഒരു ബസും ഒരു നാടും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥയാണ്.. ഒന്നും രണ്ടുമല്ല നീണ്ട 61 വർഷത്തിന്‍റെ സ്നേഹബന്ധം..കോട്ടയം - കാനം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിന്റെ 61 ആം പിറന്നാൾ ദിനത്തിലായിരുന്നു നാട്ടുകാരുടെ ഹൃദ്യമായ സ്വീകരണം. 61 ആം വർഷത്തിൽ ബസ് പുതിയ ഉടമസ്ഥന് കൈമാറുമ്പോൾ കാനംകാരുടെ നെഞ്ചു പിടയുന്നതും ആഘോഷയാത്രയ്ക്കിടെ ഞങ്ങൾ കണ്ടു.
ഇതാണ് കാനംകാരുടെ യാത്രാ സ്വപ്‌നങ്ങൾക്ക് ചിറകുകൾ നൽകിയ സെന്റ് തോമസ്...പഠനം, ജോലി, തുടങ്ങി കാനംകാരുടെ ജീവിതമാകെ സെന്റ് തോമസ് ബസുമായി കൂട്ടിയിണക്കിയിട്ട് 61 കൊല്ലമായി. 61 ആം പിറന്നാൾ ദിനത്തിൽ നാട്ടുകാർ ചേർന്ന് സംഘടിപ്പിച്ച ആഘോഷയാത്രയിൽ നാട്ടുകാർ തന്നെയായ ചില സർപ്രൈസ് യാത്രക്കാരും ഒപ്പം കൂടി.
ഇതിനിടെ എല്ലായിടത്തുനിന്നും സ്നേഹം ഏറ്റുവാങ്ങി സെന്റ് തോമസ് കാനം ജംഗ്ഷനിലേക്ക് ,തടിച്ചുകൂടി നാട്ടുകാർ. ഇനി 61 വർഷത്തെ വിജയഗാഥയുടെ രഹസ്യം ഉടമസ്ഥൻ ആയിരുന്ന ജോൺ കെ ജേക്കബ് പറയും പുതുതായി ബസ്സ് ഏറ്റെടുത്തിരിക്കുന്ന ബിനു നാഗപ്പള്ളി സെന്റ് തോമസ് എന്ന ഭാഗ്യപ്പേര് ഉപേക്ഷിക്കില്ല.. കാനം കാരുടെ കൂട്ടായ ആവശ്യവും അത് മാത്രമായിരുന്നു.. പരിധികളില്ലാത്ത ഈ സ്നേഹം കണ്ട ഞങ്ങൾക്കും ആശംസിക്കാനുള്ളത് ഒന്നുമാത്രം.. യാത്രക്കാരുടെ മനസ്സുകളെ കീഴടക്കി ഈ ജൈത്രയാത്ര തുടരട്ടെ.