madhu

TOPICS COVERED

മലയാളസിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന നടന്‍ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം ജന്മദിനം. തിരുവനന്തപുരം കമ്മണ്ണമൂലയിലെ ശിവശക്തി എന്ന വീട്ടില്‍ പി.മാധവന്‍ നായര്‍ എന്ന മധുവിന് പതിവുപോലെ ഇന്നും ആഘോഷങ്ങളൊന്നുമില്ല. താന്‍അഭിനയിക്കുകയും ഇതുവരെയും മുഴവന്‍കാണുകയും ചെയ്യാത്ത ചിത്രങ്ങള്‍ കാണുകയാണ് അദ്ദേഹം.

 

നവതി ആഘോഷവേളയിലാണ്  മലയാളസിനിമയുടെ അതുല്യ നായകനെ അള്‍ട്ടിമേറ്റ് എന്റര്‍ടെയ്നര്‍ പുരസ്കാരം നല്‍കി മഴവില്‍ മനോരമയും താരസംഘടനയായ അമ്മയും ചേര്‍ന്ന് ആദരിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവശക്തിയിലിരുന്ന് തല്‍സമയം ചേര്‍ന്നു മധു

അമിതാഭ് ബച്ചന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാഥ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ നായകനായി തുടങ്ങിയ മധു 1963 ല്‍ പാറപ്പുറത്തിന്റെ തിരക്കഥയില്‍ എന്‍.എന്‍ പിഷാരഡി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളില്‍ ചെയ്ത സ്റ്റീഫന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയ പി.മാധവന്‍നായരെന്ന ഹിന്ദി എം.എക്കാരനായ അധ്യാപകനെ മധുവാക്കിയത് പി.ഭാസ്കരനാണ്. മലയാള സിനിമയുടെ മാറ്റിനിര്‍ത്തനാകാത്ത നായകനായി അദ്ദേഹം മാറി

തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയില്‍ ുടങ്ങിയ മലയാള സാഹിത്യത്തിലെ പ്രിയകഥാപാത്രങ്ങളുടെ ജീവല്‍രൂപമായി ഇതുപോലെ മാറിയ മറ്റൊരുനടനില്ല.നാനൂറിനടുത്ത് ചിത്രങ്ങളിലായി നിറഞ്ഞുപരന്നുകിടക്കുന്ന അക്കാലം ചിത്രങ്ങളിലൂടെ വീണ്ടെടുക്കുകയാണ് മധു.  പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തുന്നു. വീട്ടില്‍ അതെല്ലാം അദ്ദഹം നിറഞ്ഞമനസോടെ സ്വീകരിക്കുന്നു.

ENGLISH SUMMARY:

Veteran actor Madhu turns 91