ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഭാര്യ ആലിയ ഭട്ട്. രണ്‍ബീറിനും മകള്‍ റാഹയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് ആശംസ അറിയിച്ചിരിക്കുന്നത്. ചില സമയങ്ങളില്‍ നിനക്ക് വലിയ ഒരു ആലിംഗനം ആവശ്യമാണ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ 42-ാം പിറന്നാളാണ് ഇന്ന്.
അദിതി റാവു, ആയുഷ്മാൻ ഖുറാന, അർമാൻ മാലിക്, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങളാണ് രൺബീറിന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തത്.2022ലാണ് നടി ആലിയ ഭട്ടിനെ താരം ജീവിതസഖിയാക്കിയത്. ഇവരുടെ മകള്‍ റാഹ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരമാണ്. മകള്‍ക്കുവേണ്ടി രണ്‍ബീര്‍ പഠിച്ചെടുത്ത മലയാളത്തിലെ താരാട്ടുപാട്ടിനെക്കുറിച്ച് ആലിയ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
താരദമ്പതികളായ ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനായാണ് ജനനം. 2007ല്‍ പുറത്തിറങ്ങിയ ആദ്യചിത്രം ‘സാവരിയ’ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സഞ്ജയ് ലീല ബന്‍സാലിയുടെ കണ്ടുപിടിത്തം തെറ്റിയില്ല. ‘യേ ജവാനി ഹേ ദിവാനി’ എന്ന ചിത്രം രണ്‍ബീറിന്റെ താരപദവി ഉറപ്പിച്ചു. റൊമാന്റിക് ഹീറോ പരിവേഷത്തിനൊപ്പം ‘ബര്‍ഫി’ പോലുള്ള പരീക്ഷണങ്ങളുടെയും ഭാഗമായി. ഒടുവില്‍ ‘അനിമല്‍’ എന്ന ആക്ഷന്‍ ചിത്രത്തിലെ വേഷപ്പകര്‍ച്ച ആരാധകരെ ശരിക്കും ഞെട്ടിച്ചു.