പത്തനംതിട്ട വെട്ടൂരില്‍ വഴിയരികില്‍ പടര്‍ന്നു കിടക്കുന്ന ചെടിക്കൂട്ടത്തിനുള്ളില് എന്താണ് എന്നാണ് യാത്രക്കാരുടെ കൗതുകം. പത്ത് വര്‍ഷംകൊണ്ട് ഒരാള്‍ പരിപാലിച്ച് വളര്‍ത്തിയെടുത്തതാണ് ഈ കാഴ്ച.
വീടിന് പുറത്ത് മാത്രമല്ല അകത്തും നിറയെ കാടുപോലെ ചെടിയാണ്. വീടിന്റെ ഭിത്തികളില്‍ പടികളില്‍ മുകള്‍ നിലയില്‍ എല്ലാം ചെടികള്‍. ഇടയില്‍ പ്രിന്‍സ് തന്നെ തടിയില്‍ കൊത്തിയെടുത്ത ശില്പങ്ങളും. ചെടികളുടെ പരിപാലനത്തെക്കുറിച്ച് അടക്കം ക്ലാസുകളും പ്രിന്‍സ് കൈകാര്യം ചെയ്യുന്നുണ്ട്.