വിശ്രമജീവിതവും രോഗികള്‍ക്കായി മാറ്റിവെച്ച ഒരു ഡോക്ടറുണ്ട് കോഴിക്കോട്. ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച ശേഷവും രോഗികള്‍ക്ക് സൗജന്യചികില്‍സ നല്‍കുകയാണ് വെങ്ങേരി സ്വദേശിയായി ഡോ. ഗീതാകുമാരി.
എല്ലാ തിങ്കളാഴ്ചയും ഡോക്ടര്‍ ഗീതാകുമാരി തിരക്കിലാണ്.. ഡോക്ടര്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ നിരവധി.. എല്ലാരോടും ആദ്യം തിരക്കുക അസുഖത്തെക്കുറിച്ചല്ല. മറ്റു വിശേഷങ്ങളാണ്. അതിനിടയില്‍ രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ആരായും. പുഞ്ചിരിയോടെ മരുന്ന് കുറിച്ച് നല്‍കും. ഡോക്ടര്‍ പല്‍പ്പു ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് രണ്ടുവര്‍ഷമായി സൗജന്യ ചികിത്സ നല്‍കുന്നത്.
നാല് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അനുഭവ സമ്പത്താണ് ഡോ. ഗീതാകുമാരിയുടെ കരുത്ത്. തേടിയെത്തുന്ന ആരെയും മടക്കിവിടാറില്ല. പരിശോധനയ്ക്കെത്തുന്ന അവസാനത്തെ ആളെയും കണ്ടശേഷമേ ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങൂ.