പ്രായമല്ല സ്ഥിരോല്‍സാഹമുള്ള മനസാണ് അസാധ്യമെന്ന് കരുതുന്നതിനെ കൈപ്പിടിയിലൊതുക്കാനുള്ള ഊര്‍ജം നല്‍കുകയെന്ന് ഓര്‍മപ്പെടുത്തുകയാണ് പാലക്കാട് എലവഞ്ചേരിയിലെ എഴുപതുകാരി തങ്ക. നല്ല മെയ് വഴക്കത്തോടെ ഓപ്പണ്‍ ജിമ്മില്‍ ദിവസേന തങ്ക തുടരുന്ന വ്യായാമം ആരെയും അതിശയിപ്പിക്കും. ട്രെയിനറില്ലാതെ ഓരോരുത്തരുടെയും പരിശീലനം നേരില്‍ക്കണ്ട് അഭ്യാസമുറുകള്‍ പഠിച്ച തങ്ക നാട്ടുകാര്‍ക്ക് സ്വന്തം ട്രെയിനര്‍ തങ്കേച്ചിയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ഓപ്പണ്‍ ജിമ്മില്‍ ഒരു മണിക്കൂര്‍ നേരത്തെ പരിശീലനമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് തങ്ക.