പാലക്കാട് തിരഞ്ഞെടുപ്പിനിടെ ട്രോളി ബാഗില്‍ കോണ്‍ഗ്രസുകാര്‍ പണം കടത്തിയതിന് തെളിവില്ല. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. ഒരു തെളിവും കണ്ടെത്താനായില്ലെന്നും തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും റിപ്പോര്‍ട്ട്. പൊലീസിന്റെ പാതിരാപ്പരിശോധനയ്ക്കു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ടത് പൊലീസ്.
പാലക്കാട് നടന്ന പാതിരാ നാടകത്തില്‍ സിപിഎം മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്. നാടകമെന്ന് കോണ്‍ഗ്രസ് പറഞ്ഞത് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തരംതാഴ്ന്ന തട്ടിപ്പുകളുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഇനി ഇറങ്ങരുതെന്ന് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തെറ്റായ പരാതി നല്‍കിയതില്‍ സിപിഎം മാപ്പു പറയണമെന്നും രാഹുല്‍.