Image Credit; Facebook

സിപിഎമ്മിനെതിരെ പോര്‍മുഖം തുറന്ന്, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഭരണപക്ഷ എംഎല്‍എ പിവി അന്‍വറിനെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി എഎ റഹിം എംപി.  അൻവർ ഒരു ചുക്കുമല്ലെന്നും, ഈ പാർട്ടിയ്ക്ക് വേണ്ടി ഒരു ത്യാഗവും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

അൻവർ ഈ പാർട്ടിയ്ക്ക് വേണ്ടി പ്രതിയായ ഒരു കേസുണ്ടോ?പാർട്ടിയ്ക്ക് വേണ്ടി ഒരു ദിവസം ജയിലിൽ. ..?എന്തെങ്കിലും ത്യാഗം ഇക്കഴിഞ്ഞ 8വർഷത്തിനിടയിൽ അൻവർ അനുഭവിച്ചിട്ടില്ല. എന്നാൽ പാർട്ടി സഖാക്കൾ അൻവറിന് വേണ്ടി ത്യാഗം അനുഭവിച്ചിട്ടുണ്ട്, വിയർപ്പൊഴുക്കിയിട്ടുണ്ട്, അൻവറിന് വേണ്ടി സോഷ്യൽ മീഡിയയിലും തെരുവിലും ഒരുപോലെ എതിരാളികളോട് ഏറ്റുമുട്ടിയിട്ടുണ്ട്. പെരുത്തതറവാടിയുടെ ആത്മാഭിമാനക്കാഴ്ചകൾ കേരളം കാണാൻ പോകുന്നതേയുള്ളു. – എഎ റഹിം കുറിച്ചു. 

എഎ റഹിമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഞാനൊഴികെ മറ്റാർക്കും ഒന്നും മനസ്സിലാകുന്നില്ല.

‘ഞാൻ’അല്ലാതെ മറ്റാർക്കും ഇവിടെ ധൈര്യമില്ല,

‘ഞാൻ’മാത്രമേ ഉള്ളൂ സാധാരണ പാർട്ടിക്കാർക്ക് വേണ്ടി സംസാരിക്കാൻ,കണ്ണൂരിലെ സാധാരണ സഖാക്കൾ പോലും ‘എന്നോട്’ വിളിച്ചാണ് പരാതികൾ പറയാറ്,ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് 

പോലും പഠിക്കാൻ ഇവിടെ ‘ഞാൻ’മാത്രമേ ഉണ്ടായിരുന്നുള്ളൂ,

‘ഞാൻ’പറയുന്നത് കേട്ടാൽകേരളം ഞെട്ടും.‘ഞാനൊഴികെ’ഈ നാട്ടിലുള്ള മുഴുവൻ രാഷ്ട്രീയ നേതാക്കളും മഹാ കുഴപ്പക്കാരാണ്,കുഴിമന്തിയും തിന്നു മൊബൈലിൽ നോക്കി കിടക്കുന്ന,വഴി തെറ്റിയ യുവാക്കളെ നല്ലവഴിയ്ക്ക് നയിക്കാൻ ‘ഞാനല്ലാതെ’ഇവിടെ വേറെ ഒരുത്തനുമില്ല,‘എനിക്ക്’കിടക്കാൻ ഒരു ഷീറ്റ് മതി,

ആകെ മൊത്തത്തിൽ ‘ഞാൻ’ഒരു വലിയ സംഭവമാണ്,സർവോപരി വലിയ പേരുകേട്ട തറവാട്ടിൽ പിറന്നവനാണ്, കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ആത്മാഭിമാനമുള്ള ഏക മനുഷ്യനുമാണ്! !!

അൻവർ ഒരു ചുക്കുമല്ല,ഈ പാർട്ടിയ്ക്ക് വേണ്ടി 

അൻവർ ഒരു ത്യാഗവും ചെയ്തിട്ടുമില്ല.

അൻവർ ഈ പാർട്ടിയ്ക്ക് വേണ്ടി പ്രതിയായ ഒരു കേസുണ്ടോ?പാർട്ടിയ്ക്ക് വേണ്ടി ഒരു ദിവസം ജയിലിൽ. ..?എന്തെങ്കിലും ത്യാഗം ഇക്കഴിഞ്ഞ 8വർഷത്തിനിടയിൽ അൻവർ അനുഭവിച്ചിട്ടില്ല.എന്നാൽ പാർട്ടി സഖാക്കൾ അൻവറിന് വേണ്ടി ത്യാഗം അനുഭവിച്ചിട്ടുണ്ട്,വിയർപ്പൊഴുക്കിയിട്ടുണ്ട്,അൻവറിന് വേണ്ടി സോഷ്യൽ മീഡിയയിലും തെരുവിലും ഒരുപോലെ എതിരാളികളോട് ഏറ്റുമുട്ടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ 8 വർഷവും അൻവറിനെ രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഈ ‘ഞാൻ’മാത്രമല്ല ഉണ്ടായിരുന്നത്,ഈ തറവാട്ടുകാരുമല്ല വന്നു കാവൽ നിന്നത്,മുഖ്യമന്ത്രിയും,പാർട്ടി സെക്രട്ടറിയും മുതൽ നിലമ്പൂരിലുള്ള പാർട്ടി സഖാക്കൾ വരെയുള്ളവരാണ്,കേരളത്തിലെ പാർട്ടിയാണ്.

എന്നാൽ,

ആ വേട്ടക്കാർക്ക് ഇന്ന് അൻവർ വിശുദ്ധനാണ്. 

വേട്ടയാടിയവരുമായി ഒറ്റ ദിവസം കൊണ്ട് ആത്മാഭിമാനി സന്ധിയായി.ഏഷ്യനെറ്റ് ബഹിഷ്കരിക്കുന്നത് ഒരു സമരമാണെന്ന് പ്രഖ്യാപിച്ച ‘ആത്മാഭിമാനിക്ക്’ഇപ്പോൾ അതിരാവിലെ ചായകുടിക്കാൻ ഏഷ്യനെറ്റ് കൂട്ട് വേണം.

പെരുത്തതറവാടിയുടെ ആത്മാഭിമാനക്കാഴ്ചകൾ 

കേരളം കാണാൻ പോകുന്നതേയുള്ളു...

ചിത്രം:ആത്മാഭിമാനിയായ ടി തറവാട്ടുകാരൻ 

സ്ഥിരം ഉപയോഗിക്കാറുള്ള ചിത്രങ്ങളിൽ ഒന്ന്.

ENGLISH SUMMARY:

A A Rahim mp criticize PV Anvar facebook-post