അമൃത സുരേഷ് കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കൈക്കലാക്കിയ ശേഷം, സ്വത്ത് വേണോ കുഞ്ഞിനെ വേണോ എന്ന് ചോദിച്ച് ബാല വിലപേശിയെന്ന് അമൃതയുടെ പിഎ കുക്കു എനോല. അമൃത സുരേഷും ബാലയും തമ്മിലുള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലിട്ട വിഡിയോയിലൂടെയാണ് കുക്കു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
'അമൃത സുരേഷും അഭിരാമി സുരേഷും എന്‍റെ കൂടപ്പിറപ്പുകളെ പോലെയാണ്. അവരുടെ വിഡിയോസൊക്കെ ഞാനാണ് ഷൂട്ട് ചെയ്യുന്നത്. എന്തൊക്കെ വന്നാലും മൈന്‍ഡ് ചെയ്യാതെ ഇരിക്കുന്ന ആളാണ് അമൃത ചേച്ചി. എങ്ങനെയാണ് അമൃതാ സുരേഷിന് ഇത്രയും ക്ഷമിക്കാന്‍ കഴിയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഇത്ര മാത്രം ക്ഷമയുള്ള എന്‍റെ ചേച്ചി തങ്കക്കുടമാണ്. അവസാനം ഗതികെട്ടിട്ടായിരിക്കും അമൃതയുടെ മകള്‍ വിഡിയോ ഇട്ടത്. ഓപ്പണായി അവള്‍ ബാലയ്ക്ക് എതിരെ പറയാന്‍ കാരണം അത്രയും മെന്‍റല്‍ ടോര്‍ച്ചറിങ് അനുഭവിച്ചതിനാലാണ്.
സ്വന്തം കുഞ്ഞിന്‍റെ കല്യാണത്തിന് പോലും ഒരുരൂപ ചോദിക്കരുതെന്ന് എഴുതി ഒപ്പിടീച്ച ഡോക്യുമെന്‍സ് ഞാന്‍ കണ്ടിട്ടുണ്ട്. അമൃത കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തെല്ലാം കൈക്കലാക്കിയിട്ട്, അത് വേണോ കുഞ്ഞിനെ വേണോ എന്ന് ചോദിച്ച് വിലപേശി സ്വത്തുമായി പോയ ആളാണ് ബാല.
ഇതിന്‍റെ പേരില്‍ ബാല തോക്കുമായിട്ട് വരുമോയെന്ന് എനിക്ക് അറിയത്തില്ല. അറിവുകെട്ട മുണ്ടമേ എന്നൊക്കെ പറഞ്ഞ് തോക്കുമായി വന്നാല്‍ റാന്നിയിലെ വീട്ടില്‍ എന്‍റെ അമ്മാമ്മ മാത്രമേ ഉള്ളൂ, കണ്ടാല്‍ തന്നെ അവര് ബോധംകെട്ട് വീണ് മരിക്കും. കൊലപാതകക്കേസ് ആവും. പിന്നെ ഇവിടെ സിസിടിവിയും താഴെ പട്ടിയുമൊക്കെ ഉണ്ട്. അതുകൊണ്ട് തോക്കുമായി വരാന്‍ നിക്കണ്ട. സ്വന്തം മകള്‍ തന്നെ വന്ന് സത്യം പറഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയ അറ്റന്‍ഷന് വേണ്ടിയാണ് അയാള്‍ എന്‍ കൊളന്തെ എങ്കേ എന്ന് പറഞ്ഞ് ലൈവുമായി വരുന്നത്. ദിസ് ഈസ് റാങ്, ഇങ്ങനാണോ അച്ഛന്‍ മോളെ സ്നേഹിക്കുന്നത്.
ബാലയ്‌ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെക്കുറിച്ച് സംസാരിക്കില്ല. ക്രൂരനായ മനുഷ്യനാണയാള്‍. മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവോ അല്ല. മീഡിയയ്‌ക്ക് മുന്നിൽ അഭിനയിക്കുകയാണ് ബാല. നിയമപരമായി ബാല, എലിസബത്തിനെ വിവാഹം കഴിച്ചിട്ടില്ല. എലിസബത്തും അമൃതയും തമ്മിൽ ഫോണിൽ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ ശേഷം അമൃതയുടെ ഫോൺ ബാല നശിപ്പിച്ചു. വീട്ടുകാരുമായി ബന്ധം ഇല്ലാതാക്കി.
മദ്യപിക്കാൻ കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ട് ബാല. പാതിരാത്രി അവർക്ക് വച്ചുവിളമ്പി, എച്ചിൽപ്പാത്രം കഴുകലായിരുന്നു അമൃതയുടെ പണി. തിരിച്ച് ചോദിച്ചാൽ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തും. അൺനാച്വറൽ സെക്‌സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ അമൃതയ്‌ക്ക് നേരെയുണ്ടായി. ഇതേ അനുഭവം എലിസബത്തിനുമുണ്ട്.
ഒരു ദിവസം ഒരു ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിലെത്തുക കൂടി ചെയ്തു. ഇതൊക്കെ പറ്റുമെങ്കിൽ നിന്നാൽ മതിയെന്ന് പറഞ്ഞതോടെയാണ് എലിസബത്ത് പോയത്. അവര്‍ പലവട്ടം ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗതികേടുകൊണ്ടാണ് അമൃതയുടെ മകൾ ബാലയെപ്പറ്റി വീഡിയോ ചെയ്‌തത്.
എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാൽ ബാല ജയിലിൽ പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തോ? ഇതെല്ലാം കേട്ടത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. എനിക്കോ എലിസബത്തിനോ അമൃതയ്‌ക്കോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബാല മാത്രമാണ്. ഇതിനെല്ലാം എന്‍റെ കൈവശം തെളിവുണ്ട്. നേരിട്ട് ആര് വന്നാലും കാണിച്ചുതരാം. എന്നാൽ, അത് പബ്ലിക് ആയി പുറത്തുവിടാൻ കഴിയില്ല. – കുക്കു എനോല വിഡിയോയില്‍ പറയുന്നു.
ഗുരുതര ആരോപണങ്ങളുന്നയിച്ച മകളുടെ വിഡിയോയ്ക്ക് പ്രതികരണവുമായി ബാല ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. തോറ്റുകൊടുക്കുകയാണെന്നും മകളോട് തർക്കിക്കാനില്ലെന്നും ബാല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു. മൈ ഫാദർ എന്ന് പറഞ്ഞതിന് മകളോട് നന്ദി പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയാണിതെന്നാന്നും ബാല പറഞ്ഞിരുന്നു.
മകളെ കാണിക്കാന്‍ പോലും അമൃത സുരേഷ് തയാറാകുന്നില്ലെന്നും അവളെ തന്നില്‍ നിന്നും അകറ്റുകയാണെന്നുമാണ് ബാലയുടെ പ്രധാന ആരോപണം. പിന്നാലെ അമൃത സുരേഷും ബാലയെപ്പറ്റ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.