തൃശൂരിൽ പൂരം കലക്കിയതില്‍ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നാട്ടികയിൽ പ്രതീകാത്മക പൂരം നടത്തിയായിരുന്നു പ്രതിഷേധം. ചെണ്ടയും ഇലത്താളവും കൊമ്പും ആനയുമൊക്കെയുണ്ട് ഈ പ്രതിഷേധത്തിൽ. കുടമാറ്റമായിരുന്നു ഹൈലൈറ്റ്.
സിപിഎം ദേശവും ആര്‍എസ്എസ് ദേശവും ഒരുക്കിയ കുടമാറ്റത്തിൽ ആദ്യം കുടനിവർത്തിയത് സിപിഎം ദേശമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖമുള്ള കുട. എതിർ വശത്ത് ADGP എം.ആര്‍.അജിത് കുമാറും ഇപി ജയരാജനും, പ്രകാശ് ജാവഡേക്കറും ആംബുലൻസും സുരേഷ് ഗോപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വരെ കുടകളിലെത്തി.
Also Read : സഭാസമ്മേളനത്തിന് മുമ്പ് അജിത്കുമാറിനെ നീക്കണം; നിലപാട് കടുപ്പിക്കാന്‍ സിപിഐ
ഏറ്റവുമൊടുവിൽ കാവിക്കുട ആര്‍എസ്എസ് സിപിഎമ്മിനും ചുവന്ന കുട സിപിഎം ആര്‍എസ്എസിനും കൈമാറി ഉപചാരം ചൊല്ലി പിരിഞ്ഞു.