TOPICS COVERED

നവരാത്രി ആഘോഷത്തിനായി ക്ഷേത്രങ്ങളിൽ ബൊമ്മകൊലു ഒരുങ്ങി. തൃശൂർ പാണ്ടി സമൂഹമഠം ധർമശാസ്താ ക്ഷേത്രത്തിൽ ബൊമ്മക്കൊലു കാഴ്ച കാണാം .

ബൊമ്മ എന്നാൽ പാവയെന്നും കൊലു എന്നാൽ പടികളെന്നുമാണ് അർഥം. കളിമണ്ണും മാർബിളും ഉപയോഗിച്ചാണ് ഈ ബൊമ്മകൊലു ഉണ്ടാക്കും. തിളക്കം കൂടുതലുള്ള ബൊമ്മയ്ക്കാണ് വില കൂടുതൽ. ഇവ നിരത്തിയിരിക്കുന്ന പടികൾക്കുമുണ്ട് പ്രത്യേകത. ഒറ്റയക്കത്തിലാകും പടികൾ.

സരസ്വതി ദേവിയും ദശാവതാരവും കൃഷ്ണനും രാധയും ബൊമ്മകളായുണ്ട്. ഓരോ നവരാത്രി ആഘോഷങ്ങളിലും വ്യത്യസ്ത പ്രേമയങ്ങളിലാണ് ബൊമ്മ കൊലു ഒരുക്കാറ്. ബൊമ്മക്കൊലു പൂജയിലൂടെ ദേവി സാന്നിധ്യം ഉണ്ടാകുമെന്നും ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം.

Thrissur navarathrhri bommakollu festival: