അതിരപ്പിള്ളി ആദിവാസി മേഖലയിൽ അസുഖം വന്നവർ ഒന്ന് നീട്ടിവിളിച്ചാൽ ഡോക്‌ടർ പാഞ്ഞെത്തും. ആദിവാസി മേഖല തിരഞ്ഞെടുത്ത് പതിനാലു വർഷമായി ജോലി ചെയ്യുന്ന തൃശൂർ ആമ്പല്ലൂർ സ്വദേശിയാണ് ഡോക്‌ടർ യു.ഡി.ഷിനിൽ. 

ഡോക്ടർ യു.ഡി.ഷിനിൽ ആദിവാസി കുടുംബങ്ങളുടെ പ്രിയപ്പെട്ടവനാണ്. 2011 മുതൽ പ്രവർത്തന മേഖല അതിരപ്പിള്ളിയാണ്. നാഷനൽ റൂറൽ ഹെൽത്ത് മിഷനുമായി ചേർന്നാണ് പ്രവർത്തനം. ട്രൈബൽ മൊബൈൽ യൂണിറ്റിൽ മെഡിക്കൽ ഓഫിസറാണ്. ആതുരസേവന മേഖലയിൽ ഇരുപത്തിയഞ്ചു വർഷത്തെ പ്രവർത്തന പരിചയമുണ്ട്.

ആദിവാസി മേഖലയുമായി ചേർന്നുനിൽക്കുന്നതു കൊണ്ട് അവരുടെ പ്രശ്നങ്ങൾ തന്നെ ഏറെ വിഷമിപ്പിക്കാറുണ്ടെന്ന് ഷിനിൻ ഡോക്ടര്‍ പറയുന്നു.കാട്ടിലൂടെയുള്ള യാത്രയാണ് ദുഷ്‌ക്കരമെന്ന് ഡോക്‌ടർ ഷിനിൽ പറയുന്നു. ഈ വനമേഖലയിലെ മുക്കും മൂലയും ഷിനിൽ ഡോക്‌ടർക്ക് മനപാഠമാണ്.

ENGLISH SUMMARY:

Doctor in Athirappily