cpi-kerala

TOPICS COVERED

മന്ത്രിയോടൊപ്പം വേദി പങ്കിട്ട ബ്ലോക്ക് പഞ്ചായത്തംഗവും മകളുമായ യുവതിക്ക് സ്വാഗതപ്രസംഗകൻ സ്വാഗതം ആശംസിക്കാത്തതിൽ ക്ഷോഭിച്ച് നേതാവ്.  മൂന്നറിലാണ് സംഭവം.  സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലാണ് മന്ത്രി ജി.ആർ.അനിലിന്റെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിൽ രോഷാകുലനായി ബഹളം വച്ചത്. 

ഇന്നലെ നയമക്കാട്ട്, സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സ്വാഗതപ്രസംഗം പറഞ്ഞ ജില്ലാ സപ്ലൈ ഓഫിസർ ബൈജു.കെ.ബാലൻ, നോട്ടിസിൽ പേരുണ്ടായിരുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പി.ജയലക്ഷ്മിയുടെ പേര് പറയാൻ വിട്ടുപോയി. ഇതിനു ശേഷം എ.രാജ എംഎൽഎ അധ്യക്ഷപ്രസംഗം തുടങ്ങിയതോടെയാണ് സദസ്സിലിരുന്ന പളനിവേൽ ബഹളംവച്ച് മകളോട് വേദിവിട്ടിറങ്ങാൻ ആവശ്യപ്പെട്ടത്. ഇതോടെ ഇവർ വേദിവിട്ട് സദസ്സിലെത്തി.

നേതാവ് ബഹളംവച്ചതോടെ മന്ത്രിയും വേദിയിലുണ്ടായിരുന്നവരും അങ്കലാപ്പിലായി. ഇതോടെ എംഎൽഎ സംഭവത്തിൽ ക്ഷമാപണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗത്തിന് സ്വാഗതം പറഞ്ഞ് മടക്കി വേദിയിൽ കയറ്റിയതോടെയാണ് നേതാവിന്റെ രോഷം അടങ്ങിയത്. 

The leader was angry that the welcome speaker did not welcome the woman who was a block panchayat member and his daughte:

The leader was angry that the welcome speaker did not welcome the woman who was a block panchayat member and his daughter, who shared the stage with the minister. The incident happened in Munnar.