navakerala-bus

TOPICS COVERED

നവകേരള സദസ്സിനു മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ബസ് വീണ്ടും പൊളിക്കുന്നു.  ബസില്‍ കൂടുതല്‍ ഇരിപ്പിടമൊരുക്കാന്‍ ആണ് ഇപ്പോഴത്തെ പൊളിക്കല്‍.  നിലവിലെ 25 സീറ്റ് 38 ആക്കി വര്‍ധിപ്പിക്കാനാണ് നീക്കം.  ബസിലെ ശുചിമുറി ഒഴിവാക്കി ആ ഭാഗത്തും സീറ്റുകള്‍ സ്ഥാപിക്കും.  നവകേരള സദസ്സിനു ശേഷം കുറച്ചുകാലം കട്ടപ്പുറത്തു കിടന്ന ബസ് നവീകരിച്ച് കോഴിക്കോട് ബംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം എന്ന പേരില്‍ ഓടിയിരുന്നു.

മുഖ്യമന്ത്രി ഇരിക്കാന്‍ ഉപയോഗിച്ച സീറ്റ് ഡബിള്‍സീറ്റാക്കി മാറ്റിയാണ് സര്‍വീസിനു ഇറക്കിയത്.  1.25കോടി രൂപ വിലയുള്ള ബസ് നഷ്ടം കാരണം ജൂലൈ 21ന് സര്‍വീസ് നിര്‍ത്തി.  പിന്നീടാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ചായിരുന്നു നവകേരള ബസിന്റെ യാത്ര. നവകേരള സദസ് കഴിഞ്ഞ ശേഷം ഏതാണ്ട് ഒരു മാസം കട്ടപ്പുറത്ത് കിടക്കുകയായിരുന്നു ബസ്. 

സര്‍ക്കാര്‍ കൊണ്ടുപിടിച്ച് നടത്തിയ നവകേരളയാത്രയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ മറ്റു സര്‍വീസുകള്‍ക്കൊന്നും ബസ് ഉപയോഗിച്ചിരുന്നില്ല. ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച ബസ് ഉപയോഗിക്കാതെ കിടന്നതും ഒരുപാട്  വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ ചില മാറ്റങ്ങള്‍ വരുത്തിയാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസായി ബസ് ഓടിച്ചുവന്നത്. 

 ആദ്യദിനങ്ങളില്‍ ടിക്കറ്റ് ബുക്കിങ്ങിന് വന്‍ തിരക്കായിരുന്നെങ്കിലും പിന്നീട് യാത്രക്കാര്‍ കുറഞ്ഞു. പല ദിവസങ്ങളിലും കോഴിക്കോട്ടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി പുറപ്പെട്ട ബസ്, ഒറ്റ യാത്രക്കാരുമില്ലാതെ നിര്‍ത്തിയിടുന്ന ദിവസങ്ങളുമുണ്ടായി. ഇതിനിടെ ബാത്ത് റൂം ടാങ്കിനും ചോര്‍ച്ചയുണ്ടായതും മറ്റൊരു വാര്‍ത്തയായി. 

Navakerala Bus dismantled again:

Navakerala bus bought for the ministers to travel to the navakerala sadas is being dismantled again. The current demolition is to make more seats in the bus.