ഡോൾഫിനുകളെയും തിമിംഗലങ്ങളെയും പറ്റി പഠിക്കാൻ കേന്ദ്ര ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ പദ്ധതി. കൊച്ചി തീരത്താണ് ഡ്രോൺ നിരീക്ഷണത്തിന് തുടക്കമിട്ടത്. ഡ്രോണുകൾ ഉപയോഗിച്ച് കടൽ സസ്‌തിനികളെക്കുറിച്ച് പഠിക്കുന്ന ആദ്യ സംരംഭമാണിത്.
മൽസ്യ ബന്ധനത്തിനേർപ്പെടുന്നവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറെയാണ്. കാഴ്ച്ചയ്ക്ക് സാധുവാണെങ്കിലും ഡോൾഫിനുകൾ ഉൾപ്പെടെ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയൊന്നുമല്ല. വലയിൽ പെട്ടാൽ മൽസ്യത്തൊഴിലാളികൾ കുടുങ്ങും. തിമിംഗലങ്ങളും ഡോൾഫിനുകളും പോലുള്ള സസ്‌തിനികളെക്കുറിച്ചും പഠിക്കാനും അവയെ സംരക്ഷിക്കാനുമാണ് സിഫ്റ്റിന്‍റെ പുതിയ നിരീക്ഷണ പദ്ധതി. വംശനാശം നേരിടുന്ന ഒരു കൂട്ടം ഹമ്പ് ബാക്ക് ഡോൾഫിനുകളുടെ ദൃശ്യങ്ങളും മഡാൺ വഴി നിരീക്ഷകർക്ക് ലഭിച്ചു.
മൽസ്യ ബന്ധന വലയുമായി കടൽ സസ്‌തനികളുടെ സമ്പർക്കം, അത് ഒഴിവാക്കാൻ മൽസ്യത്തൊഴിലാളികൾ സ്വീകരിക്കുന്ന പരമ്പരാഗത മാർഗങ്ങൾ തുടങ്ങിയവ പഠിക്കാനും ശാസ്ത്രീയമായ രീതികൾ വികസിപ്പിച്ചെടുക്കാനും ഡ്രോൺ നിരീക്ഷണം സഹായിക്കും. ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും എടുക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഇതുവരെ ഡോൾഫിനുകളെപ്പറ്റിയും തിമിംഗലങ്ങളെപ്പറ്റിയും പഠിച്ചിരുന്നത്. എന്നാൽ ഡോൺ ഉപയോഗിക്കുന്നതോടെ സസ്‌തിനികളുടെ തിമാന ദൃശ്യങ്ങൾ ഗവേഷകർക്ക് ലഭ്യമാകും.