പതിനാറു വയസുളള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ കേസിലാണ് കൊല്ലം കുളത്തൂപ്പുഴ സാംനഗറില്‍ താമസിക്കുന്ന ഷൈജു ഭവനില്‍ സജീവിനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറു വയസുളള പെണ്‍കുട്ടിയും ഇരുപത്തിയൊന്നുകാരനായ സജീവും തമ്മില്‍ കടയില്‍ വച്ചാണ് പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ ഫോണ്‍നമ്പര്‍ വാങ്ങി സജീവ് അടുപ്പം തുടര്‍ന്നു. പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ പെണ്‍കുട്ടിയെ ലൈംഗീകമായിപീഡിപ്പിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. അഞ്ചല്‍ പോലീസ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി സജീവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.