മംഗളുരുവിലെ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നിൽ ഹണി ട്രാപ്പ് ഭീഷണി. സ്ത്രീ ഉൾപ്പടെ ആറു പേർക്കെതിരെ മംഗളുരു പൊലീസ് കേസെടുത്തു. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീയുമൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപെടുത്തിയതിനെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന് സിറ്റി പൊലീസ് സ്ഥിരീകരിച്ചു.