മലപ്പുറത്തെ പെൺകുട്ടികൾ പന്ത് കളിക്കുക മാത്രമല്ല, അസ്സലായി കമന്‍ററിയും പറയും. അതും ലൈവായി. സൂപ്പർ ലീഗ് കേരളയിൽ കമന്‍ററി പറയുന്ന വണ്ടൂർ സ്വദേശിനിയും, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ നൂറ അയ്യൂബിന്‍റെ വിശേഷങ്ങള്‍ കാണാം..
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കാലിക്കറ്റ് എഫ്സിയും , തൃശ്ശൂർ മാജിക് എഫ്സിയും തമ്മിലുള്ള മത്സരത്തിലാണ് കൊച്ചിയിലെ സ്റ്റുഡിയോയിൽ നിന്ന് നൂറ കമന്‍ററി പറഞ്ഞത്. മലപ്പുറത്തുകാരിയുടെ ഈ കമന്‍ററിയാണ് ഇപ്പോൾ സോഷലിടങ്ങളില്‍ ചര്‍ച്ച.
മലപ്പുറം എഫ്സി യുടെ രൂപീകരണ സമയത്ത്, പ്രചരപരിപാടികളിൽ അവതാരകയായി നൂറ തിളങ്ങിയിരുന്നു. വണ്ടൂര്‍ എറിയാട് സ്വദേശി അയ്യൂബ്- മുംതാസ് ദമ്പതികളുടെ നാലു മക്കളിൽ നാലമത്തെയാളാണ് നൂറ. കാൽപന്തുകളി നെഞ്ചേറ്റിയ കുടുംബത്തിലെ അംഗമായ നൂറ , സ്കൂൾ പഠനകാലത്ത് നല്ലൊരു അത്ലെറ്റും കൂടിയായിരുന്നു.