തൃശൂരിന് തിലകക്കുറിയായി ആകാശാപ്പാത പൂര്‍ത്തിയായതോടെ സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചയാവുന്നത് കോട്ടയത്തെ ആകാശപ്പാതയാണ്. തൃശൂരിലേത് അടിപൊളിയെങ്കില്‍ കോട്ടയത്തേത് പൊളിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.. എന്തുകൊണ്ടാണിങ്ങനെ..? മാനം മുട്ടെ തടസങ്ങള്‍ക്കിടെ ശാപമോക്ഷം കാത്തിരിക്കുകയാണ് കോട്ടയത്തെ ആകാശപ്പാത.
തൃശൂരിലെ ആകാശപ്പാത പൂര്‍ത്തിയായപ്പോള്‍ മുതല്‍ ഏറ്റവും അധികം ഉയര്‍ന്ന ചോദ്യങ്ങളിലൊന്നാണ് കോട്ടയത്തേത് ഇനി എപ്പോള്‍..കോട്ടയംകാരുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയ പദ്ധതി ഇങ്ങനെ നില്‍ക്കുകയാണ്.. എന്ത് സംഭവിച്ചെന്ന് ആദ്യം നോക്കാം.
അഞ്ച് റോഡുകള്‍ കൂടിച്ചേരുന്ന കോട്ടയം നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷന്‍.. ഒരു ദിവസം മാത്രം കടന്നുപോകുന്നത് ഒരുലക്ഷത്തി പതിനയ്യായിരത്തിലധികം വാഹനങ്ങള്‍.. 2014 ല്‍ നാറ്റ് പാക്കിന്റെ പഠനത്തിന് ശേഷം അവര്‍ നിര്‍ദേശിച്ച, യുഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു ആകാശപ്പാത.എന്നാല്‍ ഒന്നാം ഘട്ടം കഴിഞ്ഞതോടെ നിര്‍മാണം പാതിവഴിയില്‍.
അശാസ്ത്രീയ പദ്ധതിയായത് കൊണ്ടാണ് നിര്‍മാണം നിലച്ചതെന്ന് സിപിഎം. ഇതിനിടെ പൊളിച്ചു കളയുകയോ പൂര്‍ത്തിയാക്കുകയോ വേണമെന്ന ആവശ്യവുമായി പൊതുതാല്‍പ്പര്യ ഹര്‍ജി കോടതിയിലേക്ക്..ഇനി കോടതിവിധി വരാതെ നിര്‍മാണത്തിനായി ഇതിലൊന്ന് തൊടാന്‍ പോലും കഴിയില്ല..ഇനി മറ്റൊരു ചോദ്യം.. പദ്ധതിക്ക് ആരെങ്കിലും പാര വെച്ചോ?
എന്ത് തരം രാഷ്ട്രീയ ഭിന്നതകളാണെങ്കിലും അതിനേക്കാള്‍ വലുതാണ് ജനങ്ങളുടെ സുരക്ഷ..ജനങ്ങള്‍ക്ക് വേണ്ടി ആ ഭിന്നത മറന്നാല്‍ ഒരു ഒരു പദ്ധതി നടപ്പിലാകും..ഇല്ലെങ്കില്‍ അപഹാസ്യരാവുന്നത് കോട്ടയത്തെ ജനങ്ങളാണ്.