remembering-chembai-vaidyanatha-bhagavatar

സംഗീതോപാസകന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഓര്‍മയായിട്ട് അരനൂറ്റാണ്ട്. കാലമെത്ര കഴിഞ്ഞാലും ശാസ്ത്രീയ സംഗീത്തില്‍ ചെമ്പൈ തീര്‍ത്ത സ്വരമാധുരി വിസ്മയമാണ്. ഗുരുവായൂരപ്പനും ചെമ്പൈയും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം ഇന്നും ശിഷ്യരിലൂടെ പാടിക്കേട്ട് ഈരടികള്‍ പുനര്‍ജനിച്ച് കൊണ്ടേയിരിക്കുന്നു.  

 

മഴയ്ക്കൊരു സംഗീതമുണ്ട്. തുള്ളിക്കൊരു കുടം പെയ്യുമ്പോഴും, ചാറ്റലില്‍ പരിഭവം പറയുമ്പോഴും. നിലയ്ക്കാത്ത മഴപോലെയാണ് കാതുകളില്‍ കേട്ട് കേട്ടേറ്റം തഴക്കം വന്ന സംഗീതധാര. അഗ്രഹാരവീഥിയില്‍ അരനൂറ്റാണ്ട് മുന്‍പ് വരെ സംഗീതധാര തീര്‍ത്തിരുന്നൊരു മഹാമേരുവുണ്ടായിരുന്നു. നിറയെ സംഗീതത്തിന്റെ ശാഖകളുള്ള സ്വരമാധുരിയില്‍ ഭാവ രാഗ സ്വരവിന്യാസങ്ങളില്‍ തണല്‍ തീര്‍ത്ത സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. പലരുടെയും ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ സംഗീത സാന്ദ്രതയുടെ ഗാംഭീര്യം വാക്കുകള്‍ക്കതീതമാണ്. 

ഒന്‍പതാം വയസില്‍ അരങ്ങേറി എഴുപത്തി എട്ടാം വയസില്‍ അവസാനമായി പാടുമ്പോഴും ആ നാദത്തിന് ഇമ്പമേറുകയായിരുന്നു. ഗുരുവായൂരപ്പനും ചെമ്പൈയുമായുള്ള അഭേദ്യമായ ബന്ധം ഭക്തിയും സംഗീതവും ചേര്‍ന്നുള്ള ഇഴപിരിയാനാവാത്ത നൂലിഴ തീര്‍ക്കുന്നുണ്ടായിരുന്നു. യേശുദാസ്, പി.ലീല, ജയവിജയന്മാര്‍ അങ്ങനെ ശിഷ്യരിലൂടെയും ചെമ്പൈ നാദത്തിന്റെ ഇമ്പം മലയാളി ഓരോ ദിവസവും കേട്ടുകൊണ്ടേയിരിക്കുന്നു. സംഗീത സാന്ദ്രമായ ഈണങ്ങള്‍ അവശേഷിപ്പിച്ച് മടങ്ങിയ ചൈമ്പൈ അരനൂറ്റാണ്ടല്ല മാലോകരുള്ള കാലമത്രയും സ്വരമാധുരിയിലൂടെ മുഴങ്ങി കേട്ടുകൊണ്ടേയിരിക്കും. 

ENGLISH SUMMARY:

Remembering Chembai Vaidyanatha Bhagavatar.