TOPICS COVERED

കളഞ്ഞ് കിട്ടിയ പണം തിരികെ ഏല്‍പ്പിച്ച് സത്യസന്ധതയുടെ നല്ല മാതൃക കാട്ടിയ ആസാമിൽ നിന്നുള്ള രോഹിൽ അലിയെ പറ്റിയുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളില്‍   കയ്യടി നേടുകയാണ്. പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള  ചിക്കൻ കടയിലെ ജോലിക്കാരനാണ് രോഹിൽ അലി. കടയില്‍ വന്നയാളുടെ കയ്യില്‍ നിന്നും 500 രൂപ നഷ്ടമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കടയില്‍ എത്തിയ അദ്ദേഹത്തിന് രോഹില്‍ ഈ പണം തിരികെ നല്‍കി. ഇതിൽ നിന്നും100 രൂപ ഭായിക്ക് തരട്ടെ എന്ന ചോദ്യത്തിന് ചേട്ടൻ കഷ്ടപ്പെട്ട ക്യാഷ് എനിക്ക് എന്തിന് എന്നായിരുന്നു രോഹിലിന്‍റെ മറുപടി. രോഹിലിന്‍റെ  ഈ പ്രവര്‍ത്തിയെ ഒട്ടേറെ പേരാണ് അഭിനന്ദിക്കുന്നത്

വൈറലാകുന്ന കുറിപ്പിന്റെ പൂര്‍ണരൂപം:

രോഹുൽ അലി, പുതുപ്പള്ളി ബസ് സ്റ്റാന്റിന് മുന്നിൽ ഉള്ള ചിക്കൻ കടയിലെ ആസാമിൽ നിന്നുള്ള ജോലിക്കാരൻ.

ഈകഴിഞ്ഞ 12ന് വൈകുന്നേരം ചിക്കൻ മേടിക്കാൻ ഞാൻ ഈ കടയിൽ ചെന്നതാണ്.. ചിക്കൻ ഓർഡർ ചെയ്ത് വെയിറ്റ് ചെയ്യുമ്പോൾ. കടയിലേക്ക് വേറെ ഒരാൾ കേറി വന്ന്... കണ്ടാൽ തന്നെ ഒരു സാധു മനുഷ്യൻ. അയാൾ രോഹിലിനോട് ചോദിച്ചു.  "ബായ് കഴിഞ്ഞ ദിവസം ഒരു 500 രൂപ എനിക്ക് ഇവിടെ നഷ്ടമായിരുന്നു. കിട്ടിയോ???"

ആ കിട്ടി ചേട്ടാ... ഞാൻ എടുത്തു വച്ചിട്ടുണ്ട്.. ചേട്ടൻ എന്നെങ്കിലും വരുമ്പോൾ തരാൻ വേണ്ടി... 

ഉടനെ തന്നെ അലമാരിയുടെ മുകളിൽ സൂക്ഷിച്ചു വച്ചിരുന്ന 500 രൂപ എടുത്തു കൊടുത്തു... രൂപ നഷ്ടമായ ചേട്ടൻ ഉടൻ പറഞ്ഞു... 

ബായ് ആയത് കൊണ്ട് മാത്രമാണ് ഇതെനിക്ക് തന്നത്... 

ഇതിൽ ഒരു 100 രൂപ ഞാൻ ബായിക്ക് തരട്ടെ... വേണ്ട ചേട്ടാ... ചേട്ടൻ കഷ്ടപ്പെട്ട ക്യാഷ് എനിക്ക് എന്തിനാണ്.... എന്നായിരുന്നു രോഹിലിന്റെ മറുപടി..

അന്യസംസ്ഥാന തൊഴിലാളികളെ നമ്മൾ എന്നും കുറച്ച് അകറ്റി നിർത്തിയിരിക്കുന്നു... 

അതിന് ഒരുപാട് കാരണങ്ങളും ഉണ്ട്... 

അതിൽ നിന്ന് ഒരുപാട് വ്യത്യാസം ഉള്ള ഒരാളെ കണ്ടതിൽ സന്തോഷം... 

എന്തായാലും രോഹിൽ അലിക്ക്... 

അഭിനന്ദനങ്ങൾ...

ENGLISH SUMMARY:

Viral Post on migrant worker Rohil Ali