അടുത്തിടെ വിവാഹിതരായ കോഴിക്കോടുകാരനായ അമലും പത്തനംതിട്ട സ്വദേശി സിതാരയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങള്‍. ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത് ഉയരം കുറഞ്ഞവരുടെ കൂട്ടായ്മയായ ലിറ്റില്‍ പീപ്പിള്‍ ട്രസ്റ്റെന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു.
എങ്ങനെയാണ് പ്രണയം തുടങ്ങിയത് എന്ന് ചോദിച്ചാല്‍ ഇരുവരും മുഖത്തോട് മുഖം നോക്കിയൊന്ന് ചിരിക്കും. ഒടുവില്‍ അമലാണ് അക്കാര്യം തുറന്നുപറഞ്ഞത്. അമലിന്റെ വാക്കുകളിങ്ങനെ..
'ലിറ്റില്‍ പീപ്പിള്‍ ട്രസ്റ്റെന്ന വാട്ട്സാപ്പ് ഗ്രൂപ്പ് കോ ഓര്‍ഡിനേറ്റ് ചെയ്തിരുന്നത് ഞാനായിരുന്നു. ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഒരു ഓണപ്പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എല്ലാവരും ഓണപ്പരിപാടിയുടെ ഐഡിയാസ് എനിക്ക് വാട്ട്സാപ്പ് ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെയാണ് സിതാര ആദ്യമായി എനിക്ക് വാട്ട്സാപ്പ് മെസേജ് അയച്ചത്.. ആദ്യം കവിത അയച്ചു, പിന്നാലെ നാടന്‍ പാട്ട് അയച്ചു.. അടുത്ത മെസേജ് ഐ ലവ് യൂ എന്നായിരുന്നു. ഞാന്‍ റിപ്ലൈ ഒന്നും കൊടുത്തില്ല. ഗ്രൂപ്പിലുള്ള ട്രസ്റ്റിന്റെ സെക്രട്ടറിയായ നീലിമയെ വിളിച്ച് ആ കുട്ടിയെപ്പറഞ്ഞ് കാര്യം മനസിലാക്കാന്‍ പറഞ്ഞു. അങ്ങനെ ചേച്ചി ചോദിച്ചപ്പോഴാണ് അവള്‍ക്കെന്നെ ഭയങ്ക ഇഷ്ടമാണ്, ക്രഷായിപ്പോയി എന്നൊക്കെ പറഞ്ഞത്. അങ്ങനെ നീലിമ ചേച്ചി ഫോണ്‍ വിളിച്ച് കോണ്‍ഫറന്‍സ് കോളിലിട്ട് നമ്മളെ രണ്ട് പേരെയും കൊണ്ട് സംസാരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഇത് സെറ്റായത്'.
ഡിസംബര്‍ 29ന് കല്യാണ നിശ്ചയം നടത്താന്‍ തീരുമാനിച്ചു. അത്രയും വെയിറ്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഒടുവില്‍ ഇരുവരും ഒരു തീരുമാനമെടുത്തു. ആറന്മുള അമ്പലത്തില്‍ പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞ് അമല്‍ സിതാരയുമായി ഇറങ്ങി വിവാഹവും കഴിച്ചു. അങ്ങനെ കല്യാണ നിശ്ചയം നടക്കുന്നതിന് മുന്‍പേ അവര്‍ വിവാഹിതരായി.. അമല്‍ കളമശേരിയിലെ ഒരു ഹോസ്റ്റലിലെ കെയര്‍ ടേക്കറായാണ് ജോലി നോക്കുന്നത്.