‘കൊച്ചുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങ് നടത്തി കൊടുക്കണമെന്നെ’, ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ സിദ്ധിഖിന്‍റെ കഥാപാത്രം പറയുന്ന ഡയലോഗ് ഇഷ്ടപ്പെടാത്ത മലയാളിയുണ്ടാവില്ല. കുട്ടികള്‍ എന്തെലും ഒരു ആഗ്രഹം പറഞ്ഞാല്‍ അത് നടത്തി കൊടുക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഡ്രൈവർ സീറ്റിൽ ഇരിക്കാൻ വഴക്ക് ഇട്ട കുഞ്ഞിന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്ന ഒരു ഡ്രൈവറുടെ വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. 

ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന അനിഴം ബസിലാണ് സംഭവം. ബസില്‍ കയറിയ കുട്ടി ആദ്യം ഡ്രൈവര്‍ സീറ്റിലേക്ക് ഓടി കയറാന്‍ നോക്കുന്നു. അത് ശ്രദ്ധയില്‍പ്പെട്ട അമ്മ അവനെ തടഞ്ഞ് വലിച്ചു കൊണ്ട് സീറ്റിലേയ്ക്ക് പോകുന്നു. അമ്മ നന്നായി വഴക്കും പറയുന്നുണ്ട്. തൊട്ടുപിന്നാലെ ആ കുട്ടി ഒന്ന് കൂടി ഓടി ഡ്രൈവര്‍ സീറ്റില്‍ വരാന്‍ ശ്രമിക്കുന്നതും അമ്മ തടയുന്നതും കാണാം. കുട്ടിയുടെ കരച്ചില്‍ കേട്ട് ബസിന്‍റെ ഡ്രൈവര്‍ വന്ന് കുട്ടിയെ എടുത്തു െകാണ്ടുപോയി സീറ്റില്‍ ഇരുത്തുന്നു.

‘ഡ്രൈവർ സീറ്റിൽ ഇരിക്കാൻ വഴക്ക് ഇട്ട കുഞ്ഞിന്റെ ആഗ്രഹം കണ്ടില്ലന്നു നടിക്കാൻ അനിഴം കുടുംബത്തിന് പറ്റില്ല, കാരണം അവന്റെ കുഞ്ഞ് മനസ്സിൽ ഞങ്ങളെ പോലെ ഒരു വണ്ടിപ്രാന്തൻ ഉണ്ട്’ എന്ന് പറഞ്ഞാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുക്കുന്നത്. 

ENGLISH SUMMARY:

viral media on social media