സൈബറിടത്താകെ വൈറല്‍ നടി അനാർക്കലി മരിക്കാറിന്റെ വർക്കൗട്ട് ചിത്രങ്ങളാണ്.  ജിം ട്രെയിനർക്കൊപ്പം ജിമ്മിൽ പരിശീലനം നടത്തുന്ന അനാർക്കലിയെ ചിത്രങ്ങളാണ്  സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.  ‘സ്ട്രോങ് നോട്ട് സ്കിന്നി’ എന്നാണ് ഹാഷ്ടാഗ്. നടിയുടെ വർക്കൗട്ടിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഏത് സിനിമയ്ക്കു വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ ചോദ്യമുണ്ട്. 

2016-ല്‍ ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. സുലൈഖ മന്‍സില്‍ ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലെ നായികയാണ്. ഗോകുല്‍ സുരേഷ് നായകനായ ഗഗനചാരിയാണ് അനാര്‍ക്കലിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ENGLISH SUMMARY:

anarkali marikar workout pictures out