കേരളത്തിന്‍റെ സങ്കടമായി മാറിയ എഡിഎം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പാണ് നാട് നല്‍കിയത്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ മക്കളായ നിരുപമയും നിരഞ്ജനയും ചേര്‍ന്നായിരുന്നു അന്ത്യകര്‍മ്മങ്ങൾ ചെയ്തത്. ഭാര്യ മഞ്ചുഷക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഒരു നാട് മുഴുവൻ വിങ്ങിപ്പൊട്ടിയാണ് നവീൻ ബാബുവിനെ യാത്രയാക്കിയത്. ഇപ്പോഴിതാ ജീവിതത്തില്‍ മാതൃകയും പ്രചോദനവും അച്ഛനാണെന്ന് പറയുകയാണ് നവീന്‍ ബാബുവിന്‍റെ മക്കളായ നിരഞ്ജന എൻ.നായരും നിരുപമയും. Also Read : കണ്ണൂര്‍ കലക്ടര്‍ മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച 20 മിനിറ്റിലേറെ; പൊലീസ് ഇന്ന് മൊഴിയെടുക്കും

‘സ്വയംപര്യാപ്തരായ രണ്ടു കിളികളായി ഞങ്ങൾ ഉയരങ്ങൾ കീഴടക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിനുള്ള പ്രോൽസാഹനവും അവസരങ്ങളും അച്ഛൻ തന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതമാണു ഞങ്ങൾക്കു മാതൃകയും പ്രചോദനവും’  നവീൻ ബാബുവിന്റെ മൂത്തമകൾ നിരഞ്ജന പറയുന്നു,  മക്കൾക്ക് എന്തു വിഷമവും തുറന്നുപറയാനുള്ള അഭയകേന്ദ്രമായിരുന്നു നവീൻ ബാബു. പറയുന്നതൊക്കെ ക്ഷമയോടെ കേട്ടിരുന്ന നല്ല ‘ലിസണർ’ ആയാണ് നിരുപമ അച്ഛനെ വിശേഷിപ്പിക്കുന്നത്.

ആൺകുട്ടികളെപ്പോലെത്തന്നെ പെൺകുട്ടികളും സ്വാതന്ത്ര്യത്തോടെ വളരണമെന്ന കാഴ്ചപ്പാടോടെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയതെന്നും ഇരുവരും പറയുന്നു. 18 വയസ്സായപ്പോൾത്തന്നെ ലൈസൻസ് എടുപ്പിച്ചു. ഡ്രൈവിങ് പരിശീലിപ്പിച്ചതും അച്ഛനാണ്.

അതേ സമയം അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻറെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും.ഇന്നലെ ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർ എ ഗീതയുടെ മൊഴിയെടുപ്പ് നീണ്ടു പോയതിനാൽ പൊലീസിന്റെ മൊഴിയെടുപ്പ് നടന്നിരുന്നില്ല. ഇന്ന് അവധി ദിവസമായതിനാൽ കലക്ടറുടെ സമയ ലഭ്യതയ്ക്കനുസരിച്ച് മാത്രമേ മൊഴിയെടുക്കാൻ സാധ്യതയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം കലക്ടറെ മാറ്റി നിർത്തിയുള്ള അന്വേഷണം വേണമെന്നും കലക്ടറെ പ്രതി ചേർക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ENGLISH SUMMARY:

Father's life is a model for us'; Children of Naveen Babu