mannira

TOPICS COVERED

മണ്ണിരകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നത് കണ്ടിട്ടുണ്ടോ, അതേ പറ്റി കേട്ടിട്ടുണ്ടോ.? യുദ്ധകാലത്ത് മനുഷ്യർ നടത്തിയ കൂട്ടപലായനം പോലെ മണ്ണിരകളും പലായനം ചെയ്യാറുണ്ട്. ആയിരക്കണക്കിനു മണ്ണിരകൾ ഒന്നിച്ചു ഇഴഞ്ഞു നീങ്ങുമെങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്തുന്നവർ വിരളമായിരിക്കും. രാജ്യന്തര മണ്ണിര ദിനമായ ഇന്ന് അവരുടെ പലായനത്തെ പറ്റി അറിയാം.

 

ഒരു നീണ്ട യാത്ര തുടങ്ങുകയാണ്. അതിജീവനത്തിനു വേണ്ടിയുള്ള പലായനം. കാലവർഷ പെയ്ത്തിൽ വാസസ്ഥലം പൂർണമായും വെള്ളത്തിലായി. പ്രളയവും വെള്ളപ്പൊക്കെവുമൊക്കെ പോലെ. അത് കൊണ്ടാണീ പലായനം. യുദ്ധകാലത്തെ മനുഷ്യർ നടത്തിയ പലായനത്തെ പറ്റി കേട്ടിട്ടില്ലേ, വാളോങ്ങുന്നത് പോലെ പലായനാവും യുദ്ധമാണ് എന്നാണ് പറയാറ്. മണ്ണിൽ കുറേ കാലം കൂട്ടത്തോടെ അധിവസിച്ചവർ പിന്നെ ഒരുമിച്ചിറങ്ങും.

സുരക്ഷിത സ്ഥാനം കണ്ടെത്തണം, ആവാസ വ്യവസ്ഥക്ക് അനിയോജ്യമായ ഒരിടം. നൂറോ ഇരുനൂറോ അല്ല, പതിനായിരക്കിന് മണ്ണിരകൾ യാത്രയിലാണ്. ചിലർ ഒറ്റക്കാണ്, കൂട്ടത്തോടെ ഇഴഞ്ഞു നീങ്ങുന്നവരുമുണ്ട്. പകലിൽ തുടങ്ങുന്ന യാത്ര ഇരുട്ട് വീണാലും തുടരും.

ദീർഘ ദൂരമുണ്ടെത്താൻ, ദുർഘട പാത വേണം കടക്കാൻ. പുറപ്പെട്ട എല്ലാവരും ലക്ഷ്യസ്ഥാനത്തെത്താറില്ല, ചിലർ കാലടിയിൽ പെടും, ചിലർ വാഹനത്തിന്റെ ചക്രങ്ങൾക്കും ചിലർ പക്ഷികൾക്കും ഇരയാകും, ലക്ഷ്യത്തിലെത്തുന്നവരർ വിരളം, അവരേ അതിജീവിക്കാറൊള്ളൂ.

മനുഷ്യരെ പോലെ കുത്തൊഴുകി വരുന്ന വെള്ളത്തെ ഭയമാണ് ഇവർക്കും. പണ്ടൊരു വെള്ളപ്പൊക്കത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് മനുഷ്യൻ നടത്തിയ പലായനം പോലെ തന്നയാണിത്. വേനലിൽ മണ്ണിന് ചൂടു കൂടിയാലും ഈ കൈവിട്ട യാത്ര വേണ്ടി വരും. ഭൂമിക്കും കർഷകർക്കും തങ്ങൾ അനിവാര്യമായത് കൊണ്ട് അതിജീവിച്ചല്ലേ മതിയാകൂ...

ക്യാമറമാൻ സന്തോഷ്‌ പിള്ളക്കൊപ്പം 

ഷഫീഹ് എളയോടത്ത്

ENGLISH SUMMARY:

where the earthworm disappearing en masse.