ഉദ്ഘാടന തിരക്കിലാണ് ലോറി ഉടമ മനാഫ്. ഇപ്പോളിതാ മന്തി വിളമ്പി റസ്റ്റൊറന്‍റ് ഉദ്ഘാടനം ചെയ്യുന്ന മനാഫിന്‍റെ ദൃശ്യങ്ങാണ് വൈറല്‍.  ചിക്കന്‍ വിളമ്പി സന്നദ്ധ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലും ഒപ്പമുണ്ട്. സോഷ്യല്‍ മീഡിയില്‍ മനാഫ് ഫാന്‍സ് അസോസിയോഷനും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും പാവപ്പെട്ടവരെ സഹായിക്കാനും താന്‍ മുന്നിട്ട് ഇറങ്ങുമെന്ന് മനാഫ് പറഞ്ഞിരുന്നു.  അതേ സമയം മനാഫിന്‍റെ യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സ് 5 ലക്ഷം കഴിഞ്ഞു. അര്‍ജുനെ കണ്ടെത്തിയതിന് ശേഷം യുട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞിരുന്നു. Read More : ഉദ്ഘാടന വേദികളിലെ സൂപ്പര്‍ താരം ; ‘മനാഫ് ’ തിരക്കിലാണ്

നേരത്തെ യൂട്യൂബ് ചാനലിലനെ പറ്റി മനാഫ് പറഞ്ഞ് ഇങ്ങനെ

'യൂട്യൂബ് ചാനലില്‍ അര്‍ജുനന്‍റെ ഫോട്ടോ വെച്ചതാണ് കുടുംബാംഗങ്ങളെ  ബുദ്ധിമുട്ടിലാക്കിയത്. അത് ഞാന്‍ മാറ്റി. അര്‍ജുനന്‍റെ വിഷയം മാധ്യമപ്രവര്‍ത്തകരാണ് കേരളത്തിലെ ജനശ്രദ്ധയിലേക്ക് എത്തിച്ചത്. ഈ മാധ്യമപ്രവര്‍ത്തകരില്ലെങ്കില്‍ അര്‍ജുനെ കിട്ടില്ലായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ മൂന്ന് ഘട്ടമായി രക്ഷാപ്രവര്‍ത്തനം നിന്നുപോയപ്പോള്‍ ആ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടത്. പുതിയ വാര്‍ത്ത എന്തെങ്കിലും വന്നാല്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് പറഞ്ഞു. ഇതാണ് യുട്യൂബ് ചാനല്‍ തുടങ്ങാനുള്ള ഒരു കാരണം,' മനാഫ് പറഞ്ഞു.

ENGLISH SUMMARY:

Now the video of Manaf inaugurating the restaurant by serving Manthi is going viral