ഒരു പ്രശ്നം വന്നാല്‍ കൂളാവാന്‍ കരാട്ടെ സഹായിക്കുമെന്ന് കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. നല്ലൊരു അഭ്യാസി എപ്പോഴും ശാന്തൻ ആയിരിക്കണമെന്നും കരാട്ടെ പഠിച്ചത് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പഠിച്ചെന്നും മനാഫ് പറഞ്ഞു. എന്‍റെ ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കിയത് കരാട്ടെയാണെന്നും മനാഫ് വ്യക്തമാക്കി. തന്‍റെ ചാനലില്‍ കരാട്ടെ വിഡിയോ പങ്കുവച്ചാണ് മനാഫ് സംസാരിക്കുന്നത്.
അര്‍ജുന് വേണ്ടി രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്നിട്ടുള്ള മനാഫ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിധേയനായിട്ടുണ്ട്. നേരത്തേ ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്നവര്‍ ആരെങ്കിലും തനിക്ക് ആപ്പ് ഉണ്ടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ട് മനാഫ് രംഗത്തെത്തിയിരുന്നു.