hortus

സാഹിത്യത്തിന്‍റെയും സർഗാത്മകതയുടെയും ഉത്സവമായ ഹോർത്തൂസിന്‍റെ സന്ദേശവുമായി എത്തുന്ന അക്ഷരപ്രയാണത്തിന് മലപ്പുറത്ത് വൻ വരവേൽപ്പ്. കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥാലയത്തിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അക്ഷരപ്രയാണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

 

മലയാളഭാഷയുടെ വിശുദ്ധിയും സംസ്കാരവും പകർന്നു നൽകുന്ന യാത്രയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. പൂന്താനം സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ എം വിജയലക്ഷ്മിയിൽ നിന്ന് മലയാള മനോരമ മലപ്പുറം കോഡിനേറ്റിങ് എഡിറ്റർ ആന്‍റണി ജോൺ അക്ഷരം സ്വീകരിച്ചു. 

വിവിധ ഇടങ്ങളിലായി ഒരുക്കിയ വരവേൽപ്പിൽ മലയാള മനോരമ പി ആൻഡ് എ ഓഫീസർ റിനോ തോമസ്, മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ പി.പി സുരേഷ് കുമാർ, മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് എസ് മഹേഷ് കുമാർ തുടങ്ങിയവർ അക്ഷരം ഏറ്റുവാങ്ങി. നാളെയും അക്ഷരപ്രയാണം ജില്ലയിൽ പര്യടനം തുടരും. കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് ബീച്ചിൽ സാഹിത്യോത്സവത്തിന് അരങ്ങുണരും.

ENGLISH SUMMARY:

Malayala Manorama's Hortus received a warm welcome in Malappuram.