dmk-anvar

TOPICS COVERED

ഒരൊറ്റ റോഡ് ഷോ നടത്തി എയറിലാണ് പി വി അന്‍വര്‍. പാലക്കാട് ജില്ലയിൽ അൻവർ നടത്തിയ റോഡ് ഷോ വെറും ‘ഷോ’ മാത്രമായി മാറിയെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ഷൂട്ടിങ്ങുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പോകുന്ന ആളുകളെ പങ്കെടുപ്പിച്ചായിരുന്നു പി വി അന്‍വര്‍ റോഡ് ഷോ നടത്തിയത്. കാറ്ററിങ്ങിനും, ഷൂട്ടിങ്ങിനും പോകുന്നവരെയാണ് ഏജന്റ് മുഖേന അൻവറിന്റെ പരിപാടിക്ക് എത്തിച്ചത്. ഡിഎംകെയിൽ ചേർന്നിട്ട് കുറേ കാലം ആയോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ഞാൻ കുറേ ഷൂട്ടിങ്ങിനൊക്കെ പോകും എന്നായിരുന്നു മറുപടി. 

‘ഗുരുവായൂരമ്പല നടയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.ഞങ്ങൾ എറണാകുളത്തൊക്കെ പോകാറുണ്ട്. ഏജന്റ് വിളിച്ചിട്ടാണ് വന്നത്’. പങ്കെടുത്താൽ ഏത്ര രൂപ കിട്ടും എന്ന ചോദ്യത്തിന് സാധാരണ 500/600 ഒക്കെയാണ് കിട്ടുക. ഇവിടെ എത്രയാണെന്ന് അറിയില്ല പരിപാടി കഴിയുമ്പോൾ അറിയാം എന്നായിരുന്നു മറുപടി. എത്ര പേർ വന്നിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ 15 പേരുണ്ട് എന്നും പറഞ്ഞു.

ഇതിന് പിന്നാലെ അന്‍വറിന് ട്രോള്‍ പൂരമാണ്.  എമ്പുരാന്‍റെ ഷൂട്ടിംഗിന് കുറച്ച് ആളുകളെ തരുമോ, ശക്തി പ്രകടനത്തിന് ജൂനിയർ ആർട്ടിസ്റ്റുകൾ വന്നു... കൊട്ടിക്കലാശത്തിന് ഉദയനിധി സ്റ്റാലിൻ തന്നെ വരും...ജയ് അംബുക്ക, ജൂനിയർ ആർട്ടിസ്റ്റുകളുടെ നേതാവ്..ആർട്ടിസ്റ്റ് പി വി അൻവർ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള ഇന്നലെ പിൻവലിച്ചിരുന്നു. ചേലക്കരയിൽ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതിനെ തടയാൻ എൻ കെ സുധീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് കെഞ്ചി പറഞ്ഞു. ചേലക്കരയിൽ ഇനി ചർച്ചയില്ലെന്നുമാണ് അൻവർ പറുയുന്നത്.

ENGLISH SUMMARY:

The trolls say that Anwar's road show in Palakkad district has become just a 'show'.