കരുത്തോടെ ഇടതും, വിശ്വാസത്തോടെ വലതും ഇറങ്ങുന്ന ചേലക്കരയിൽ തിരഞ്ഞെടുപ്പാവേശം നിറഞ്ഞു. പരമാവധി വോട്ടു സമാഹരിക്കാൻ എൻ.ഡി.എയുമുണ്ട്. നേതൃയോഗങ്ങളും, പ്രചാരണ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ സജീവമാണ് മുന്നണി പ്രവർത്തകരും നേതാക്കളുമൊക്കെ. നേരത്തെ സ്ഥാനാർഥിപ്രഖ്യാപനം നടത്തിയ UDF വിജയ തന്ത്രങ്ങൾ നടപ്പാക്കി തുടങ്ങി. ഇന്ന് ചേലക്കരയിൽ നേതാക്കളും, സ്ഥാനാർഥിയും പങ്കെടുത്ത നേതൃയോഗം നടന്നു. 91ന് ശേഷം വലത്തോട്ടുനോക്കാത്ത മണ്ഡലം, രമ്യഹരിദാസിലൂടെ പാട്ടുപോലെ പിടിക്കാനാണ് UDF ഉന്നമിടുന്നത്.
പ്രഖ്യാപനം ഔദ്യോഗീകമായി എത്തിയില്ലെങ്കിലും മണ്ഡലത്തിനും, പ്രവർത്തകർക്കും നല്ല നിശ്ചയമുണ്ട് LDF സ്ഥാനാർഥി ആരെന്നതിനെക്കുറിച്ച്. 1996 മുതൽ CPMന്‍റെയും, കെ.രാധാകൃഷ്ണന്‍റെയും മണ്ഡലമെന്ന് പേരു ചാർത്തിക്കിട്ടിയ ചേലക്കര ഇത്തവണയും ചുവന്നു തന്നെയെന്ന് ഇടതുമുന്നണി പറയുന്നു. ആ നിലയ്ക്കുള്ള പ്രവർത്തനമാണ് LDF ന്‍റേത്. കാര്യമായ നേട്ടം കൈവരിക്കാനാണ് ബി.ജെ.പി. കച്ചകെട്ടുന്നത്. ഇതിനിടയിൽ പി.വി അൻവറിന്‍റെ Dmkയിലൂടെ മാറ്റത്തിനാകുമോ എന്ന ശ്രമത്തിന് AICC അംഗമായിരുന്ന N.K. സുധീറുമുണ്ട്