കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റായിരിക്കെ 2022ലാണ് അലോഷ്യസ് സേവ്യറിനെ തേടി സംസ്ഥാന അദ്ധ്യക്ഷ പദവി എത്തുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്നും ഇടുക്കി ജില്ലയിലെ അടിമാലിയിലേക്ക് കുടിയേറിതാണ് അലോഷ്യസിന്റെ കുടുംബം. പ്ലസ് ടൂ വരെ കുളമാവ് നവോദയ സ്കൂളിലായിരുന്നു പഠനം. പിന്നീട് തേവര കോളജിൽ നിന്നും ഇക്കണോമിക്സിൽ ബി.എയും എം.എയും കരസ്ഥമാക്കി. ഹൈബി ഈഡന് ശേഷം തേവര എസ്.എച്ച് കോളജിൽ കെ.എസ്.യു യൂണിയൻ തിരിച്ചുപിടിച്ചത് ആലോഷ്യസ് നേത്യത്വത്തിലാണ്. 2017ലാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പദവിയിലെത്തുന്നത്. നിലവിൽ എം.ജി യൂണിവേഴ്സിറ്റിക്ക് കീഴിൽ പി.എച്ച്.ഡി പഠനം നടത്തി വരികയാണ്. 2 വർഷത്തിനിടെ തന്റെ സംഘടനയിലും വിദ്യാർഥി സമൂഹത്തിലും ചെലുത്താൻ കഴിഞ്ഞ സ്വാധീനത്തെ പറ്റി മനോരമ ന്യൂസ് ഡോട് കോമിനോട് അലോഷ്യസ് സംസാരിച്ചു.

കോവിഡിന് വിദ്യാഭാസ സ്ഥാപനങ്ങൾ ദീർഘകാലം അടഞ്ഞു കിടന്നതിന് ശേഷമാണ് കെ.എസ്.യു അദ്ധ്യക്ഷ സ്ഥാനം തേടി വരുന്നത്. ഈകാലഘടത്തിൽ വിദ്യാർഥികളുടെ വിദേശ കുടിയേറ്റം അതിന്റെ ഉന്നതിയിലെത്തി. ഇത് വിദ്യാർഥി സംഘടനകളെ ബാധിച്ചു. കേരളത്തില്‍  വരുമാന മാർഗം തുച്ഛമാണ്.. ഇതിനൊപ്പം ക്യംപസുകളിലെ സമാധാനക്കുറവും വിദേശ കുടിയേറ്റത്തിന് ആക്കംകൂട്ടി.  എന്നാൽ സർക്കാർ സംവിധാനങ്ങൾ ഇത് വേണ്ട രീതിയിൽ ചർച്ച ചെയ്യുന്നില്ലെന്ന് ആലോഷ്യസ് പറയുന്നു.

തിരഞ്ഞെടുപ്പിൽ കെ.എസ്.യു പിടിച്ചെടുത്ത ക്യംപസുകളിൽ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുന്നു. അത് ഏകാധിപത്യ സമീപനമാണ്. ചിലഘട്ടങ്ങളില്‍ പ്രതിരോധിക്കേണ്ടി വരും. അക്രമങ്ങളുടെ  തുടക്കം എസ്.എഫ്ഐയിൽ നിന്നാണ്. കെ.എസ്.യു  കരുതിക്കൂട്ടി പ്ലാൻ ചെയ്ത് ഒരു സമയത്തും അക്രമം നടത്തിയിട്ടില്ല. എസ്.എഫ്.ഐ  പ്രവര്‍ത്തന ശൈലി മാറ്റണം. സഹപാഠികളുടെ ശരീരത്തിലെ രകതം വീഴുന്നത് കണ്ട് അനന്ദം കണ്ടെത്തുന്ന ആളുകളായി എസ്.എഫ്.ഐ മാറിയെന്നും അലോഷ്യസ് കുറ്റപ്പെടുത്തി.

നാല് വർഷത്തെ ഡിഗ്രി കോഴ്സുകൾ കാലഘട്ടത്തിന്‍റെ ആവശ്യമാണെങ്കിലും അത് നടപ്പാക്കുന്നതിന് മുന്‍പ് ആവശ്യമായി പഠനങ്ങൾ നടത്തേണ്ടതുണ്ട്. ദേശീയ വിദ്യാഭസ നയം നടപ്പിലാക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരിന് ഇല്ലാത്ത തിടുക്കമാണ് കേരള സർക്കാരിന്. സ്വകാര്യ വിദേശ സർവകലാശാലകളെ സംബന്ധിച്ച് ഇടതു സര്‍ക്കാരിന്‍റെ കാലത്ത് ചര്‍ച്ചയായത് നല്ല കാര്യമാണ്. എന്നാല്‍ കൂണുപോലെ വിദേശ സ‍‍ര്‍വകലാശാലകള്‍ വരുന്നതിനെ അംഗീകരിക്കാനാകില്ല. വിദ്യാഭാസ മേഖലയിലെ ഗുണപരമായ മാറ്റം സ്വഭാവികമാണെന്നും അലോഷ്യസ് നിലപാട് വ്യക്തമാക്കി.

തന്നെ മാറ്റുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞെന്ന വാ‌ര്‍ത്ത വെറും മാധ്യമ സൃഷ്ടി മാത്രമാണ്. കെ.സുധാരകരനുമായി നല്ല ബന്ധമാണ്. കേരളത്തിലെ ക്യംപസുകളില്‍ കെ.എസ്.യുവിന് മുന്നേറ്റം ഉണ്ടാകുമ്പോള്‍ ആദ്യം വിളിക്കുന്നത് അദ്ദേഹമാണെന്നും അലോഷ്യസ് പറഞ്ഞു. എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ പറഞ്ഞതിനെ വാച്യാര്‍ഥത്തില്‍ എടുക്കേണ്ടതില്ല. എസ്.എഫ്.ഐ എന്നല്ല ഒരു വിദ്യാര്‍ഥി സംഘടനയെയും നിരോധിക്കണമെന്ന് ആവശ്യം കെ.എസ്.യുവിന് ഇല്ല. എസ്.എഫ്.ഐയെ നിരോധിച്ചാല്‍ അവിടേക്ക് വ‍ര്‍ഗീയ സംഘടനകള്‍ കടന്നവരാനിടെയാകുമെന്നും അലോഷ്യസ് പറഞ്ഞു.

ENGLISH SUMMARY:

KSU State President Aloshious Xavier interview