ദീപാവലിക്ക് മധുരമില്ലാതെ എന്ത് ആഘോഷമല്ലേ...രുചിയില്‍ മുതല്‍ പാക്കിങില്‍ വരെ വ്യത്യസ്തതയുമായാണ് ഇത്തവണത്തെ ദീപാവലി സ്വീറ്റ്സ് വിപണി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വില അല്പം കൂടുതലാണെങ്കിലും സ്വീറ്റ്സ് മുഖ്യമെന്നാണ് വാങ്ങാന്‍ എത്തുന്നവരും പറയുന്നത്.
മധുരം നിറഞ്ഞിരിക്കുന്ന ഈ കുഞ്ഞുപെട്ടികള്‍ ദീപാവലി ആഘോഷത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒന്നാണ്. വായില്‍ രുചിയുടെ വൈവിധ്യം തീര്‍ക്കുന്ന സ്വീറ്റസുകള്‍ക്ക് അപ്പുറം സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അടയാളങ്ങള്‍ കൂടിയാണ് ഓരോ പെട്ടികളും. ഇത്തവണ വില അല്പം കൂടുതല്‍ ആണെങ്കിലും ദീപാവലിക്ക് സ്വീറ്റ്സ് ഒഴിവാക്കാനാവില്ല.
ഇത്തവണ കശുവണ്ടി കൊണ്ടുള്ള കാജു സ്വീറ്റ്സ് ആണ് താരം. ഡ്രൈ ഫ്രൂട്ട്സ് കൊണ്ടുള്ള ബര്‍ഫികള്‍ക്കും ആവശ്യക്കാര്‍ ഏറേയാണ്. പാല്‍, നെയ്യ് എന്നിവ കൊണ്ടുള്ള പലഹാരങ്ങള്‍ക്ക് ആണ് വിപണിയില്‍ പ്രിയം. അഞ്ച് മുതല്‍ 25 വിഭവങ്ങള്‍ വരെയുള്ള പെട്ടികളുണ്ട്. ദീപാവലി സ്പെഷ്യല്‍ ഗിഫ്റ്റ് പാക്കറ്റുകളാണ് തേടിയാണ് ആളുകള്‍ എത്തുന്നത്.
150 മുതല്‍ 1000 രൂപ വരെയാണ് കിലോയ്ക്ക് ഓരോ വിഭവങ്ങളുടെയും വില. ബംഗാളി സ്വീറ്റ്സും കേരളത്തിന്‍റെ തനതുവിഭവങ്ങളായ ഹല്‍വ, ജിലേബി എന്നിവ അടങ്ങിയ പെട്ടികളും ലഭ്യമാണ്. പ്രമേഹമുള്ളവര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഷുഗര്‍ലസ് സ്വീറ്റ്സും വിപണിയിലുണ്ട്.