സ്ഥലം ഉത്തരാഖണ്ഡിലെ രാംനഗറിലെ രാംദത്ത് ജോഷി ജോയിൻ്റ് ആശുപത്രി. അവശനായ ഒരു യുവാവ് ഡോക്റടെ കാണാനെത്തുന്നു. പൊടുന്നനെ ശരീരഭാരം കുറയുന്നു, വായിൽ പുണ്ണ് വരുന്നു, വയറ് വേദനയും ജനനേന്ദ്രിയത്തിൽ മുറിവും.. ഇതിനൊക്കെ പുറമേ കടുത്ത പനിയും ക്ഷീണവും.. നേരത്തേ യാതൊരു അസുഖവും ഇല്ലായിരുന്നു ഡോക്ടറേ, എന്ത് പറ്റിയെന്ന് ഒരു പിടിയുമില്ല.. പരിശോധനയിൽ ആ യുവാവ് എച്ച്ഐവി പോസിറ്റീവാണ്... ഇക്കാര്യം കേട്ടതോടെ അയാൾ ഞെട്ടി... ആ യുവാവിനെ നേരെ കൗൺസിലിങ് കേന്ദ്രത്തിലേക്ക് കൊണ്ടു പോയി..
കുറച്ച് ദിവസം കഴിഞ്ഞ് മറ്റൊരു യുവാവ് ഏകദേശം ഇതേ രോഗ രക്ഷണങ്ങളുമായി അതേ ആശുപത്രിയിലെത്തുന്നു. പരിശോധനയിൽ അയാൾക്കും കിട്ടിയിട്ടുണ്ട് എയിഡ്സ് . ഇത് 2 കേസുകളിൽ ഒതുങ്ങുന്നതായിരുന്നില്ല.. ഇത് വീണ്ടും ആവർത്തിച്ചുകൊണ്ടിരുന്നു.. കൃത്യമായ ഇടവേളകളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി യുവാക്കൾ എത്തിക്കൊണ്ടേയിരുന്നു.. എല്ലാവരും എച്ച്ഐവി പോസിറ്റീവ്. കൗൺസിലിങ്ങിനിടെ എല്ലാവരും പറഞ്ഞത് ഒറ്റക്കാര്യം...
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുമായി അവരെല്ലാവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടു... അവൾക്ക് പ്രായം 17.. ആ ആശുപത്രിയിലെത്തിയത് ഉൾപ്പടെ മൊത്തം 19 പേർക്കാണ് എയ്ഡ്‌സ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആ പെൺകുട്ടി ഹെറോയിന് അടിമയാണ്. 24 മണിക്കൂറും ലഹരിയുടെ മായിക ലോകത്താണവൾ.. അത് കിട്ടാതായാൽ ആകെ പ്രശ്നത്തിലാവും... പിന്നെ സാധനം ഒപ്പിക്കാൻ പണത്തിനായുള്ള ഇരക്കലാണ്. ലഹരി വാങ്ങാൻ ആര് പണം കൊടുത്താലും അവർക്കൊപ്പം പോകും.. ലൈംഗിക ബന്ധത്തിലേർപ്പെടും..
ഇടവേളകളില്ലാത്ത ആ പെൺകുട്ടിയുടെ ലഹരി ഉപയോഗമാണ് അതിദാരുണമായ ഈ സംഭവത്തിന് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഒടുവില്‍ ആ പെൺകുട്ടിയെ കണ്ടെത്തി, ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനായി കൗൺസിലിംഗ് നൽകിവരുകയാണിപ്പോൾ..
റാം നഗർ സ്വദേശിയാണ് ഈ 17കാരി.. അവളിൽ നിന്ന് രോഗം പടർന്നവരെല്ലാം അടുത്തടുത്ത് താമസിക്കുന്നവര്‍. ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തലിൽ, വർഷത്തിൽ 20 എയ്ഡ്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് . ഇപ്പോൾ അഞ്ചു മാസം കൊണ്ട് 19 പുതിയ കേസുകളാണ് വന്നിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്നത് ചീഫ് മെഡിക്കൽ ഓഫീസർ ഹരീഷ് ചന്ദ്ര പന്താണ്. പ്രദേശത്ത് വ്യാപകമായ ബോധവത്കരണം നടത്തുകയാണ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ്. ഈ കണ്ണിയിൽ ഇനിയും യുവാക്കൾ പെട്ടിട്ടുണ്ടാകാം..
റാംനഗരിൽ കഴിഞ്ഞ 17 മാസത്തിനിടെ 15 എയ്ഡ്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ ഉത്തരാഖണ്ഡിലെ ആരോഗ്യമേഖല കടുത്ത ആശങ്കയിലാണ്. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ഇതൊന്നുമല്ല. ആ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവര്‍ പലരും വിവാഹിതരാണ്. ഇത് രോഗബാധ വ്യാപിക്കാനും കാരണമായേക്കുമെന്നതാണ് ആ ആശങ്കയ്ക്ക് അടിസ്ഥാനം. പെൺകുട്ടി ലഹരിക്കടിമയാണെന്നും എയിഡ്സ് ബാധിതയാണെന്നമുള്ള ഒരു സൂചനയും കിട്ടിയില്ലായിരുന്നു എന്നാണ് കൗൺസിലിംഗിൽ പല യുവാക്കളും പറഞ്ഞത്.