TOPICS COVERED

ആലപ്പുഴയിൽ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ ബാഗിൽ നിന്നും എടിഎം കാർഡ് കവർന്ന് പണം തട്ടിയ കേസിലാണ് ഇപ്പോള്‍  ‘പഞ്ചവർണം’ പിടിയിലായിരിക്കുന്നത്.തിരക്കുള്ള ബസും ആളൊഴിഞ്ഞ വീടും അതാണ് പഞ്ചവർണം മോഷണത്തിനായി തിരഞ്ഞെടുക്കുന്ന പ്രധാന ഏരിയ. 

എ ടി എം കാർഡിന്റെ കവറിൽ എഴുതിയിരുന്ന പിൻ നമ്പർ ഉപയോഗിച്ച് 8500 രൂപയാണ് പിൻവലിച്ചത്. മുഖം മറച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന മോഷ്ടാവിന്‍റെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. മോഷ്ടാവിനായി സൗത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പഞ്ചവർണം തൃശൂരിൽ പിടിയിലായത്.

തൃശൂരി യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പഞ്ചവർണ്ണത്തിനെ ജയിലിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസമാണ് ആലപ്പുഴയിൽ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ ബാഗ് കവർന്ന് ബാഗിലുണ്ടായിരുന്ന എടിഎം കാർഡ് വഴി പഞ്ചവർണം പണം പിൻവലിച്ചത്.

ENGLISH SUMMARY:

tamilnadu native woman arrested for theft case in alappuzha