sandeep-karimeen

TOPICS COVERED

പാര്‍ട്ടിയില്‍ ആത്മാഭിമാനം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതിനാല്‍ പാലക്കാട് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. തന്‍റെ കൂടെ കരിമീന്‍ കഴിച്ചതിന്‍റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ടവരുണ്ടെന്നും തന്നെ ആ കാര്യം വിളിച്ചു പറഞ്ഞെന്നും സന്ദീപ് വാര്യര്‍ പറയുന്നു. AlsoRead: ‘ബിജെപിയില്‍നിന്ന് ഒരാള്‍ പോയിട്ട് എന്ത് ചെയ്യാന്‍?; തിരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടത്’

‘കൊല്ലത്ത് നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു സന്ദീപ് ഏട്ടാ നിങ്ങളോടൊപ്പം കരിമീന്‍ കഴിച്ചെന്ന് പറഞ്ഞ് എന്നെ സ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടി മാറ്റി, ഒരു പരിപാടിയില്‍ മാത്രമല്ല, തുടര്‍ച്ചയായി അപമാനിക്കപ്പെടുകയാണ്. സൈനികന്‍റെ മകനായ എനിക്ക് സഹിക്കാന്‍ കഴിയുന്നതിലുമപ്പുറമാണിത്. അപമാനം നേരിട്ട് പാലക്കാട്ട് പ്രചാരണത്തിനെത്തില്ലെന്നും സന്ദീപ് വാരിയര്‍ വ്യക്തമാക്കി. 

മുതിര്‍ന്ന ഒരാള്‍ പോലും തന്നെ ആശ്വസിപ്പിച്ചില്ല. തന്‍റെ അമ്മ മരിച്ചപ്പോള്‍ സി.കൃഷ്ണകുമാര്‍ പോലും വന്നില്ല. യുവമോര്‍ച്ചയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചെന്ന കൃഷ്ണകുമാറിന്റെ പരാമര്‍ശം ശരിയല്ലെന്നും സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ENGLISH SUMMARY:

Sandeep explained that the reason for his withdrawal was his mental distance from Palakkad NDA candidate Krishnakumar