lottery-theft

നെഞ്ച് പൊട്ടി കരയുകയാണ് തങ്കമണിയമ്മ, കയറി കിടക്കാന്‍ നല്ലൊരു വീടില്ലാ, ആകെ വരുമാനം ലോട്ടറി വില്പനയില്‍ നിന്ന് കിട്ടുന്ന പണം മാത്രം, ആ തുകയും ലോട്ടറിയുമാണ് കഴിഞ്ഞ ദിവസം ബൈക്കിയിലെത്തിയവര്‍ കവര്‍ന്നത്. ഗുരുവായൂരിൽ ലോട്ടറി വില്‍പനക്കാരിയായ എഴുപത്തിനാലുകാരി തങ്കമണിയമ്മയുടെ രണ്ടായിരം രൂപയുടെ ലോട്ടറിയും അഞ്ഞൂറു രൂപയുമാണ് കള്ളന്‍മാര്‍ കവർന്നത്. രാവിലെ പത്തരയോടെയായിരുന്നു ആക്രമണം. ബൈക്കിൽ വന്ന രണ്ടുപേർ തങ്കമണിയെ തള്ളിയിട്ട് ലോട്ടറിയും പണവും തട്ടിയെടുത്ത് രക്ഷപ്പെട്ടു.

വീഴ്ചയിൽ കല്ലിൽ തട്ടി തല പൊട്ടി. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികില്‍ തേടി. ഇതു മൂന്നാം തവണയാണ് ആക്രമത്തിന് ഇരയാകുന്നത്.  തങ്കമണിയമ്മയെ പോലുള്ള പാവങ്ങളെ പറ്റിച്ച കള്ളനൊക്കെ ഗതിപിടിക്കുമോ എന്നാണ് വാര്‍ത്ത വന്നതിന് പിന്നാലെ സൈബറിടം ചോദിക്കുന്നത്. ഗുരുവായൂർ ക്ഷേത്രനഗരിയിൽ ലോട്ടറി വിൽപ്പനക്കാരെ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. 

ENGLISH SUMMARY:

lottery seller was attacked in guruvayur