TOPICS COVERED

മരണത്തെ മുഖാമുഖം കാണുന്നവര്‍ക്ക് മുന്നില്‍ വീണ്ടും രക്ഷകരായി അനിഴം ബസും ജീവനക്കാരും. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബസ് കൊച്ചാലുമൂട്ടിൽ നിന്നും മാവേലിക്കരക്ക് വരുന്ന യാത്രക്കിടെയാണ് വഴിയില്‍ ഏകദേശം 6 വയസ് ഉള്ള കുട്ടിയ്ക്കൊപ്പം വന്ന അമ്മ റോഡിൽ കുഴഞ്ഞു വീണത്. മറ്റ് വാഹനങ്ങൾ ഹോസ്പിറ്റലിൽ എത്തിക്കാൻ മടിച്ചു നിന്നപ്പോൾ ആണ് അനിഴം ബസ്‌ജീവനക്കാര്‍ അമ്മയുടെ രക്ഷകരായത്.  ഡ്രൈവർ അർഷാദും കണ്ടക്ടർ സുരേഷും ഉടൻ തന്നെ അമ്മയെ താങ്ങിയെടുത്ത് തൊട്ടടുത്തുള്ള മാവേലിക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അമ്മയെയും കുഞ്ഞിനെയും കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ച ഡ്രൈവർ അർഷാദിനും കണ്ടക്ടർ സുരേഷിനും സോഷ്യല്‍ മീഡിയയിലും നാട്ടിലും അഭിനന്ദന പ്രവാഹമാണ്. 5 മാസം മുന്‍പ് സമാനമായ മറ്റൊരു സംഭവത്തിലൂടെയും ഇവര്‍ ഹീറോസ് ആയി മാറിയിരുന്നു. അന്ന്   അപകടത്തില്‍ വീണു കിടന്നവരെ അതിവേഗം ആശുപത്രിയില്‍ എത്തിച്ച അനിഴം ബസിന്റെ ഡ്രൈവറും  കണ്ടക്ടറും വലിയ കയ്യടിയാണ് നേടിയിരുന്നത്.  

ENGLISH SUMMARY:

Anizham bus staff rescue