asbiya-snakebite

TOPICS COVERED

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന എട്ട് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട സ്വദേശി അസ്ബിയ ഫാത്തിമയാണ് മരിച്ചത്. രാത്രിയിൽ ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹ്മത്തിന് പാമ്പ് കടിയേറ്റിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് മുത്തശ്ശിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികില്‍സിച്ച് വരുന്നതിനിടെ പുലര്‍ച്ചെ അസ്ബിയ ഫാത്തിമ തളർന്നു വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പുകടിയേറ്റതായ വിവരമറിയുന്നത്. ചിറ്റൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നു; പാമ്പ് കടിച്ചത് അറിഞ്ഞില്ല; ദാരുണാന്ത്യം

ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് ഉമ്മൂമ്മ റഹ്മത്ത് (45) പാമ്പുകടിയേറ്റ് ഉണർന്നത്. സമീപത്തുതന്നെ വാടകവീട്ടിൽ താമസിക്കുന്ന മക്കളും അയൽക്കാരും ഓടിക്കൂടി കെട്ടുവരിയൻ പാമ്പിനെ (വെള്ളിക്കെട്ടൻ) പിടികൂടുകയും റഹ്മത്തിനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

 

തനിക്കു കടിയേറ്റില്ലെന്നാണ് സന പറഞ്ഞത്. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം റഹ്മത്തിനെ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴും സന ഒപ്പമുണ്ടായിരുന്നു. രാത്രി രണ്ടരയോടെ സന തളർന്നുവീണപ്പോൾ നടത്തിയ പരിശോധനയിലാണ് അവൾക്കും പാമ്പുകടിയേറ്റെന്നു സ്ഥിരീകരിക്കുന്നത്. ഉടൻ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകളായ സന, കുന്നങ്കാട്ടുപതി ഗവ. എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം കബറടക്കം നടത്തി. സഹോദരി: അസ്മ തസ്‌ലിൻ. മുൻപും ഈ വീട്ടിൽ പാമ്പിനെ കണ്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ ചിറ്റൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പ്രസംഗം, കയ്യെഴുത്തുമത്സരം എന്നീ ഇനങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ വേദിയിൽ അവളുടെ സ്വരം മുഴങ്ങിയില്ല, കടലാസിൽ അവളുടെ അക്ഷരഭംഗി പതിഞ്ഞില്ല. 

Google News Logo Follow Us on Google News

ENGLISH SUMMARY:

8-year-old sleeping in house died of snakebite in Palakkad