snake-cancer

ഇരുതല മൂരിക്ക് കാന്‍സര്‍ വരുമോ? വരുമെന്ന് മാത്രമല്ല ചികില്‍സിച്ചാല്‍ ഭേദമാക്കാനും കഴിയും.  4 വയസുളള ആണ്‍ ഇരുതല മൂരിക്കാണ് തിരുവനന്തപുരം മൃഗശാലയിലെ ചികില്‍സയിലൂടെ കാന്‍സര്‍ സുഖപ്പെട്ടത്. തീറ്റയെടുക്കാതെ അവശ നിലയില്‍ കണ്ടെത്തിയ ഇരുതലമൂരിയെ വനംവകുപ്പാണ് മൃഗശാലയിലെത്തിച്ചത്. സി ടി സ്കാന്‍ ഉള്‍പ്പെടെയുളള പരിശോധനകളും നടത്തി. കീമോതെറപ്പി മരുന്ന് ഇന്‍ജക്ഷന്‍ ആയി നല്കിയാണ് ചികില്‍സ. മൂന്നാഴ്ചത്തെ ചികില്‍സയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മൃഗശാലാ ഡോക്ടര്‍ ഡോ നികേഷ് കിരണ്‍ പറഞ്ഞു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Snake in Thiruvananthapuram zoo has cancer